
ഇന്ത്യയിലെ മള്‍ട്ടിസ്ട്രാഡ V4 അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനെ പരിഷ്ക്കരിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. പ്രീമിയം ബൈക്കിന്റെ V4 S ഇപ്പോള്‍ ഐസ്ബര്‍ഗ് വൈറ്റ് എന്ന പുതിയ കളര്‍ ഓപ്ഷനിലും സ്വന്തമാക്കാനാവും. മള്ട്ടിസ്ട്രാഡയിലെ പുതിയ നിറത്തിന് പുറമെ ഏവിയേറ്റര്‍ ഗ്രേ, ഡ്യുക്കാട്ടി റെഡ് എന്നീ നിറങ്ങളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. 2022 മോഡല്‍ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളിലെ ഇലക്ട്രോണിക് ഫീച്ചറുകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പുതിയ മാറ്റങ്ങളോടെ, സ്പോക്ക്ഡ് വീലുകളുള്ള മള്‍ട്ടിസ്ട്രാഡ V4 S വേരിയന്റിന് ഇപ്പോള്‍ 26.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മള്‍ട്ടിസ്ട്രാഡയില്‍ 'മിനിമം പ്രീലോഡ്' എന്നൊരു പുതിയ ഫീച്ചര്‍ ഡ്യുക്കാട്ടി ചേര്‍ത്തിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ ഉയരം കുറയ്ക്കാന്‍ ഈ ഫീച്ചര്‍ നിങ്ങളെ അനുവദിക്കുകയും അത് എളുപ്പവും സുരക്ഷിതവുമാക്കുകയും ചെയ്യുന്നുവെന്നുമാണ് കമ്പനി പറയുന്നത്. സിറ്റി ഡ്രൈവിംഗിനിടയിലോ കുറഞ്ഞ വേഗതയില്‍ എത്തുമ്പോഴോ എളുപ്പത്തില്‍ നിലത്ത് കാലുകുത്താന്‍ ഈ സജ്ജീകരണം സഹായകരമാവും.
ഇതിനു പുറമെ ഡ്യുക്കാട്ടി കണക്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്കും ഹ്യൂമന്‍-മെഷീന് ഇന്റര്‍ഫേസ് ഏരിയകളിലേക്കും ഒരു സോഫ്റ്റ്വെയര് അപ്ഡേറ്റും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. ഈ രണ്ട് ഫീച്ചറുകളും പുതിയ മള്‍ട്ടിസ്ട്രാഡ V4 S പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടിസ്ട്രാഡ V4 S സ്വന്തമാക്കിയ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചറുകള്‍ സൗജന്യമായി അപ്ഗ്രേഡായി ലഭിക്കും. അപ്ഗ്രേഡിന് അര്‍ഹരായ ഉടമകളെ MyDucati ആപ്പ് വഴിയും ഇമെയില്‍ വഴിയും ക്രമേണ ബന്ധപ്പെടുകയും തുടര്‍ന്ന് അപ്ഡേറ്റുകള് സ്വീകരിക്കുന്നതിന് അവരുടെ വിശ്വസ്ത ഡുക്കാട്ടി സര്‍വീസ് സെന്ററിലേക്ക് കമ്പനി എത്തിക്കുകയും ചെയ്യും. ഡ്യുക്കാട്ടി പുതിയ ആക്സസറികളും മള്‍ട്ടിസ്ട്രാഡ പ്രീമിയം അഡ്വഞ്ചര്‍' ടൂറര്‍ മോട്ടോര്‍സൈക്കിളിലേക്ക് ചേര്‍ത്തിട്ടുണ്ട്.
വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, പവര്‍ മോഡുകള്‍, എബിഎസ് കോര്‍ണറിംഗ്, 5 ഇഞ്ച് TFT സ്ക്രീന്‍, ഡ്യുക്കാട്ടി വീലി കണ്ട്രോള് എന്നിവയും അതിലേറെയും ഫീച്ചറുകള്‍ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 മോഡലിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടിസ്ട്രാഡ V4 റാലി വേരിയന്റിനെ ദീര്‍ഘദൂര യാത്രയ്ക്ക് കൂടുതല്‍ അനുയോജ്യമാക്കുന്ന മാറ്റങ്ങളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കും മോഡല്‍ ഉടന്‍ തന്നെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.






