
കൊച്ചി: ബള്‍ഗേറിയയില്‍ നിന്നു 58 കോടി കള്ളപ്പണമെത്തിയ കേസില്‍ ട്രേഡ് ഇന്റര്‍നാഷണല്‍ കമ്പനിയുടമ ജോസ് ജോര്‍ജിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ജോസിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. ഇതിനിടെ, ഈ വ്യാപാരി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമമാരംഭിച്ചു.
ബള്‍ഗേറിയയിലേക്ക് സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാന്‍ ചെെന്നെയിലെ കാളീശ്വരി റിെഫെനറിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന ജോസിന്റെ വാദവും പൊളിഞ്ഞു. ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. പത്തു ലക്ഷം ടണ്‍ എണ്ണ മൊത്തമായി നല്‍കണമെന്ന് വാക്കാലാണ് ജോസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും എണ്ണ മൊത്തമായി തരാനാകില്ലെന്നും സീല്‍ ചെയ്ത പായ്ക്കറ്റുകളിലാക്കി നല്‍കാമെന്നുമാണ് കമ്പനി മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള കരാറൊന്നും നല്കാന് വ്യാപാരി തയാറായില്ല.
തുടര്‍ന്ന് കമ്പനിയും ഇടപാടില്‍ നിന്നു പിന്മാറി. ഇതു മറച്ചുവച്ചാണു ചെെന്നെയിലെ കമ്പനിയുമായി കരാറുണ്ടാക്കിയെന്ന് അന്വേഷണ ഏജന്‍സികളോട് പറഞ്ഞത്. വ്യാജ കയറ്റുമതിയുടെ രേഖയുണ്ടാക്കിയാണ് 57.97 കോടി രൂപ ബള്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡിയില്‍ നിന്നു ജോസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ഇതിന് മുംെബെ കസ്റ്റംസിന്റെ സീലും വ്യാജമായി ഉപയോഗിച്ചു. കയറ്റുമതി നടത്തിയതിന് ഹാജരാക്കിയ എല്ലാ രേഖകളും വ്യാജമാണെന്ന് എന്‍ഫോഴ്സ്മെന്റും കസ്റ്റംസും ആദായ നികുതി വകുപ്പും കണ്ടെത്തിയിട്ടുണ്ട്.
മുംെബെ കസ്റ്റംസിന്റെ പരാതിയില്‍ കൊച്ചി ഹാര്‍ബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റംസിന്റെ സീലും രേഖകളും വ്യാജമായി നിര്‍മിച്ചത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി പത്തിന് ശേഷം മുംെബെയിലേക്ക് പോകുമെന്ന് ഫോര്‍ട്ട്കൊച്ചി സി.ഐ: പി. രാജ്കുമാര് പറഞ്ഞു. കസ്റ്റംസിന്റെ സീലും രേഖകളില്‍ പതിച്ച സീലും താരതമ്യം ചെയ്യും. ഇതു ഫോറന്‍സിക് സയന്‍സിന്റെ ഡോക്യുമെന്റ് വിഭാഗം പരിശോധിക്കും. വ്യാജമെന്ന് തെളിഞ്ഞാല്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും.
യഥാര്‍ഥത്തിലുള്ളതാണെങ്കില്‍ ജോസിന് സീല്‍ നല്കി സഹായം ചെയ്ത് കൊടുത്തവര്‍ക്കെതിരേയും കേസെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ബള്‍ഗേറിയയിലേക്കും വ്യാപിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് നീക്കം. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. കയറ്റുമതി നടത്താതെ ട്രേഡ് ഇന്റര്‍നാഷണലിന് ബള്‍ഗേറിയന്‍ കമ്പനി വഴി പണം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ജോസിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത്. എന്‍ഫോഴ്സ്മെന്റിന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ആദായ നികുതി വിഭാഗം വ്യാപാരിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.






