
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തേയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. വാങ്ക് എന്ന ചിത്രത്തിലും ഗോപിക പ്രധാന വേഷത്തിലെത്തിയിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിലും താരത്തിന് നിരവധി ആരാധകരുണ്ട്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ മാത്യു അവതരിപ്പിച്ച ജെയ്സൻ എന്ന കഥാപാത്രത്തിന്റെ വികാരങ്ങളില്ലാത്ത കാമുകിയുടെ വേഷത്തിലായിരുന്നു ഗോപികയെത്തിയത്. ഇപ്പോഴും ഗോപിക അറിയപ്പെടുന്നത് ജെയ്സന്റെ കാമുകി എന്ന പേരിലാണ്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയിട്ടുണ്ട് ഗോപിക. താരത്തിന്റെ ഡ്രസിങ് സെൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ഗൗനിക്കാറില്ലെന്നും ഗോപിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോപികയ്ക്ക്അഭിനയരംഗത്ത് തന്നെ ഇനിയും തുടരാനാണ് തന്റെ ആഗ്രഹമെന്ന് മുൻപ് അഭിമുഖങ്ങളിൽ ഗോപിക പറഞ്ഞിട്ടുണ്ട്.






