
അമേരിക്കയില്‍ രാഷ്ട്രീയമായി വിജയിച്ച മേയര്‍ ചൈനീസ് ചാരവൃത്തി നടത്തിയെന്ന ആരോപണം സമ്മതിച്ചത് അമേരിക്കയെ ഞെട്ടിക്കുന്നു. 2022 നവംബറില്‍ അര്‍ക്കേഡിയ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട എലീന്‍ വാങ് ആണ് താന്‍ ചൈനീസ് ചാരയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ചൈനീസ് പ്രൊപ്പഗണ്ടയുടെ ഭാഗമായി മുന്‍ കാമുകനൊപ്പം ചേര്‍ന്ന് വ്യാജ വാര്‍ത്താ വെബ്‌സൈറ്റ് നടത്തിയിരുന്നുവെന്നും സമ്മതിച്ചു.
ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ ഒരു ഫെഡറല്‍ കോടതി കരാറിന്റെ ഭാഗമായാണ് പുറത്തുവന്നത്. കുറ്റസമ്മതത്തെത്തുടര്‍ന്ന് വാങ് മേയര്‍ സ്ഥാ നം രാജി വെച്ചു. 2020-നും 2022-നും ഇടയില്‍ ചൈനീസ് ഗവണ്‍മെന്റിന് വേണ്ടി യുഎസില്‍ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതായി വാങ് സമ്മ തിച്ചു. തന്റെ മുന്‍ പ്രതിശ്രുത വരന്‍ യാവോനിംഗ് 'മൈക്ക്' സണ്ണിനൊപ്പം ചേര്‍ന്നാണ് വെബ്‌സൈറ്റ് നടത്തിയിരുന്നത്.
ചൈനീസ് വംശജരായ അമേരിക്കക്കാര്‍ക്കുള്ള വാര്‍ത്താ ഉറവിടം എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിരുന്നത്. ബീജിംഗില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചൈനയെ അനുകൂലിക്കുന്ന ലേഖനങ്ങള്‍ ഇവര്‍ ഇതില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓരോ വാര്‍ത്തയ്ക്കും എത്ര കാഴ്ചക്കാരുണ്ടെന്ന വിവരങ്ങള്‍ ഇ വര്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
വാങ്ങിനെ ഒരു രാഷ്ട്രീയ താരമായി വളര്‍ത്തിയെടുക്കാനും കാലിഫോര്‍ണിയയിലെ രാഷ്ട്രീയ തീരുമാനങ്ങളെ ചൈനയ്ക്ക് അനുകൂലമായി സ്വാധീനിക്കാനും മൈക്ക് സണ്ണും ചൈനീസ് ഉദ്യോഗസ്ഥരും ലക്ഷ്യമിട്ടിരുന്നു. തിങ്കളാഴ്ച ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കോടതിയില്‍ വാങ് കുറ്റം സമ്മതിച്ചു. പര മാ വധി 10 വര്‍ഷം വരെ തടവ് ശിക്ഷ ഇവര്‍ക്ക് ലഭിക്കാം. വാങ്ങിന്റെ മുന്‍ പങ്കാളി മൈക്ക് സണ്ണിന്, ചൈനയ്ക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചതിന് ഫെബ്രുവരിയില്‍ നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ചൈനീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്‍കൂട്ടി തയ്യാറാക്കിയ ലേഖനങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.






