ന്യുഡല്‍ഹി: അരുണാല്‍ പ്രദേശില്‍ ഇന്നലെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തിന് കാരണം സാങ്കേതിക തകരാറെന്ന് സ്ഥിരീകരണം. അപകടത്തിന് മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇക്കാര്യം പരിശോധിക്കും. കാലാവസ്ഥ അനുകൂലവും പരിചയ സമ്പത്തുള്ള പൈലറ്റുമാരുമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന് അടക്കം അഞ്ച് പേരാണ് മരിച്ചത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ പക്കലുള്ള അഡ്വവാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. മുന്നൂറോളം ഹെലികോപ്ടറുടെ പ്രവര്‍ത്തനമാണ് താതക്കാലികമായി നിര്‍ത്തിവച്ചത്. നാവിക-വ്യോമസേനകളും ഈ ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വ്യോമാപകടത്തില്‍ 50 സൈനികരെയാണ് സൈന്യത്തിന് നഷ്ടമായത്. 2017 മുതല്‍ 20 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 40 സൈനികര്‍ മരിക്കുകയും 25ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പെട്ടതില്‍ എഎല്എച്ച്എസ്, ചീറ്റ, ചേതക്, എംഐ-17 ഹെികോപ്ടറുകളുണ്ട്. മാര്‍ച്ച് മുതല്‍ മൂന്ന് ഒറ്റ എന്ജിന് ചീറ്റ ഹെലികോപ്ടറുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്നാട്ടിലെ കുനൂരില്‍ എംഐ-17 വി5 ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് 12 സൈനികരും മരണമടഞ്ഞിരുന്നു.
2017 മുതല്‍ ഏഴ് എഎല്‍എച്ച് ഹെലികോപ്ടറുകളാണ് അപകടത്തില്‍പെട്ടത്. അപകടങ്ങളില്‍ 90 ശതമാനവും സാങ്കേതിക തകരാറോ മാനുഷിക പിഴവോ ആണ്. പക്ഷി ഇടിച്ചും മറ്റു കാരണങ്ങളാലും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.






