
ന്യുഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ സസ്പെന്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. തന്റെ സസ്പെന്ഷന് നിയമവിരുദ്ധമാണെന്നും റദ്ദദാക്കണമെന്നും ആവശ്യപ്പെട്ട് ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
2020 ജൂലായ് 17നാണ് ശിവശങ്കറിനെ സസ്പെന്റു ചെയ്തത്് എന്നാല്‍ ജൂലായ് 7ന് ശിവശങ്കര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തന്റെ ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാധ്യമ വിചാരണയും ബാഹ്യ സമ്മര്‍ദ്ദവുമാണ് സസ്പെന്ഷന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ചട്ടങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ല. പല തവണയായി 170 ദിവസമാണ് സസ്പെന്‍ഷനില്‍ കഴിയേലണ്ടി വന്നത്. സസ്പെന്ഷന് റദ്ദാക്കി സര്‍വീസ് കാലയളവായി പരിഗണിക്കണമെന്ന് ആവശ്യം.
ശിവശങ്കറിന്റെ അപേക്ഷയില്‍ വിശദീകരണം തേടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.






