മിസോറാം: മിസോറാമിലെ മൗദറില് ക്വാറിയില്‍ കരിങ്കല്ല് ഇടിഞ്ഞു എട്ട് തൊഴിലാളികള്‍ മരിച്ചു. എട്ട മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ച്ചകഴിഞ്ഞ് 2.40 ഓടെയായിരുന്നു അപകടം.
12 തൊഴിലാളികള്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. ഇവരില്‍ നാലു പേര് എബിസിഐ ഇന്്രഫാസ്ട്രക്ചര് ലിമിറ്റഡിന്റെ ജീവനക്കാരാണ്. എട്ടു പേര് കരാര്‍ തൊഴിലാളികളാണ്.






