
കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ആദ്യ സെമി പോരാട്ടത്തില്‍ മുംബൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം. മൂന്ന് ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത് (3-2). അഞ്ച് ഗോളുകളാണ് ആദ്യപകുതിയില്‍ തന്നെ പിറന്നത്. ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്ക്കായി ഇരട്ടഗോളുകള്‍ സ്വന്തമാക്കി.
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ പിറന്നു. എന്നാല്‍ പത്താം മിനിറ്റില്‍ ലിയോ കോസ്റ്റ് മുംബൈയ്ക്കായി സമനില സ്വന്തമാക്കി. ഇയാന്‍ ഹ്യൂമിന്റെ ഇരട്ട ഗോളിലൂടെ കൊല്‍ക്കത്ത ലീഡ് നേടി. 19-ാം മിനിറ്റില്‍ ജേഴ്സന് വിയേരയാണ് മുംബൈയുടെ രണ്ടാം ഗോള്‍ നേടിയത്.
സെമിയുടെ രണ്ടാം പാദം 13ന് മുംബൈയില്‍ നടക്കും.






