മലപ്പുറം: മഞ്ചേരിയില്‍ 52 ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവുമായി നാലുപേര്‍ പിടിയില്‍. മഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് സംഘത്തെ രാത്രി പോലീസ് പിടികൂടിയത്. കെട്ടിടത്തില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കെത്തിയത്.
സംഘത്തില്‍ നിന്നും രസീത് ബുക്ക്, എഗ്രിമെന്റ് രേഖകള്‍, മറ്റു ചില രേഖകളും ലഭിച്ചു. പണം ശെകകാര്യം ചെയ്തിരുന്ന മുഹമ്മദ് റഷീദ്, അബ്ദുള്‍ ജബ്ബാര്‍, ഹുൈസല്, ഷംസുദ്ദീന് എന്നിവരാണ് പിടിയിലാണ്. പോലീസിനെ കണ്ട് മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.
നോട്ടിരട്ടിപ്പ് സംഘമാണെന്ന സംശയം പോലീസ് പ്രകടിപ്പിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.






