കൊച്ചി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊന്നുവെന്ന കേസില്‍ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയ കോടതി നടപടിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ശ്രീരാമിനെതിരായ നരഹത്യാക്കേസ് നിലനില്‍ക്കുമെന്നും കീഴ്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശ്രീറാമിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കോടതി, മനപൂര്‍വ്വമല്ലാത്ത നരഹത്യ, ലക്ഷ്യമായി വാഹനമോടിച്ചു എന്നീ കുറ്റങ്ങളാണ് നിലനില്‍ക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ടാം പ്രതി വഫ് ഫിറോസിനെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റമേ നിലനില്‍ക്കൂവെന്നും കോടതി പറഞ്ഞിരുന്നു. പ്രതികള്‍ നല്കിയ വിടുനല് ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി.






