
ടെക്സാസ്: കാമുകനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മറ്റൊരു സ്ത്രീ. കലിപ്പ് തീര്‍ക്കാന്‍ കാമുകന്റെ വീടിന് തീയിട്ട യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അമേരിക്കയിലെ ടെക്സാസ് ബെക്സര്‍ കൗണ്ടിയിലാണ് സംഭവം. സെനയ്ഡ സോട്ടോ (23) ആണ് അറസ്റ്റിലായതെന്ന പോലീസ് അറിയിച്ചു.
വീട്ടില്‍ നിന്നും വിലപിടിപ്പുള്ള ചില സാധനങ്ങള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത്. മോഷണം, തീവയ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.
നവംബര്‍ 20ന് പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംേഭവം. വീട്ടുകാരുടെ പരാതിയിലാണ് സെനയ്ഡ സോട്ടോ അറസ്റ്റിലായത്. കാമുകന്റെ വീട്ടുകാരുമായും യുവതി നല്ല ബന്ധത്തിലായിരുന്നു. 50,000 ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്. തീയിട്ട ശേഷം 'നിങ്ങളുടെ വീട് സുരക്ഷിതമാണെന്ന് കരുതുന്നുവെന്ന്' കാമുകന് മെസേജ് അയക്കാനും സെനയ്ഡ സോട്ടോ മറന്നില്ല. ഇന്നലെയാണ് യുവതി അറസ്റ്റിലായത്.






