
പാലക്കാട്: പെട്രോള്‍ ബോബുകളുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്ത് നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് സിപിഎമ്മിന്റെയും ബിജെപിയുടെയും ജില്ലാ കമ്മിറ്റി ഓഫീസുകള്‍ക്കുനേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സിപിഐ ഓഫീസിനു പരിസരത്തു നിന്നും പെട്രോള്‍ ബോംബുമായി രണ്ട് പേര് പിടിയിലായിരിക്കുന്നത്. വടക്കുംന്തറ സ്വദേശികളായ റോഷന്, രാജേഷ് എന്നിവരാണ് പിടിയിലായത്.
രണ്ട് ബൈക്കുകളിലായി നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേര് രക്ഷപ്പെട്ടു. ഇവര്‍ റോഷന് സമാനമായ പല കേസുകളിലും പ്രതികളാണ്. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാകും.






