ന്യുഡല്‍ഹി: ഡല്‍ഹി എയിംസിലെ കമ്പന്യുട്ടര് സംവിധാനത്തിലുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനയാണെന്ന് സര്‍ക്കാര്‍. അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കമ്പ്യൂട്ടറുകളിലെ ഡാറ്റ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ലക്ഷക്കണക്കിന് ആളുകളുടെ വിശദാംശങ്ങളാണ് സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്നത്. അവ വീണ്ടെടുത്തുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
എയിംസിലെ 100 സര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ഹാക്കേഴ്സ് കടന്നുകയറിയത്. ഇവയിലെ ഡാറ്റ തിരിച്ചെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ 23നാണ് സെര്‍വറുകളില്‍ പിശകുകള്‍ കണ്ടെത്തിയത്. ഡല്‍ഹി പോലീസിലെ ഇന്റലിജന്‍സ് ഫ്യുഷന് ആന്റ് സ്ട്രറ്റെജിക് ഓപറേഷന്‍സ് യൂണിറ്റിന് നല്കിയ പരാതിയില്‍ കവര്‍ച്ചയ്ക്കും സൈബര്‍ ഭീകരതയ്ക്കുമെതിരെ കേസെടുത്തു. സിസ്റ്റം വീണ്ടെടുക്കാന്‍ ഹാക്കര്‍മാര്‍ 200 കോടിയുടെ ക്രിപ്റ്റോകറന്‍സി ആശ്യപ്പെട്ടുവെന്ന് ആവശ്യം പോലീസ് നിഷേധിച്ചു.






