ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. യാത്ര രാജിസ്ഥാനില്‍ എത്തിയപ്പോഴാണ് രഘുറാം രാജന് പങ്ക് ചേര്‍ന്നത്. ഇന്നു രാവിലെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കുചേര്‍ന്നത്.
'വെറുപ്പിനെതിരെ, രാജ്യത്തിന്റെ ഐക്യത്തിനായി പങ്കുചേരുന്ന ജനങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. അതാണ് തങ്ങളുടെ വിജയമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. രഘുറാം രാജന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് ട്വീറ്റ്.
മറ്റെന്നാള്‍ റാലി ജയ്പൂരിലെത്തും. യാത്രയുടെ നൂറാം ദിനാഘോഷം ജയ്പൂരില്‍ സംഘടിപ്പിക്കും. 17ന് യാത്ര സംഘത്തിന് വിശ്രമമാണ്. 19ന് അല്‍വാറില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കാനുള്ള ഒരുക്കമാണ് പാര്‍ട്ടിക്ക്. രാജിസ്ഥാനിലെ പര്യടനത്തിന്റെ അവസാനദിനമായിരിക്കും. തുടര്‍ന്ന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും.






