
ലോകത്തെ ഏറ്റവും വലിയ സെലിബ്രിട്ടി ദമ്പതികളില്‍ ഒന്നായ ഡേവിഡ് ബെക്കാം- വിക്ടോറിയ കുടുംബം അടുത്ത കാലത്തൊന്നും കാര്യമായി വാര്‍ത്തയില്‍ ഇല്ലായിരുന്നു. ബെക്കാം പന്തുകളി കുറച്ചതും വിക്ടോറിയ പാട്ട നിര്ത്തിയതുമൊക്കെയായിരുന്നു കാര്യം. എന്നാല്‍ കാര്യമായി ബിസിനസ് ചെയ്തു തുടങ്ങിയിരിക്കുന്ന ദമ്പതികള്‍ അടുത്തിടെ ലോസ് ഏഞ്ചല്‍സില്‍ വാങ്ങിയ പടു കൂറ്റന്‍ ബംഗ്ളാവിന്റെ വിശേഷം ആരാധകരുടെ കണ്ണു തള്ളിച്ചിട്ടുണ്ട്.
1360 കോടി രൂപയോളം മുടക്കി ബെക്കാമും വിക്ടോറിയയും വാങ്ങിയ ബംഗ്ളാവില്‍ 123 മുറികളുണ്ട്. ഇതില്‍ 14 കിടപ്പുമുറികളും 27 ബാത്ത്റൂമുകളുമാണ് ഉള്ളത്. സ്വിമ്മിംഗ്പൂളും ടെന്നീസ് കോര്‍ട്ടും ഇതിലുണ്ട്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ തന്നെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ ഇത് 4.6 ഏക്കറുകളിലായി പരന്നു കിടക്കുന്നു. ഇതിനൊപ്പം ഇവര്‍ നേരത്തേ വാങ്ങിയ ബെല്‍ എയര്‍ ഹോം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയുമാണ്. 1999 ല്‍ വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ നാലു മക്കളുടെയും ആവശ്യാര്‍ത്ഥമാണ് പുതിയ വീട് കണ്ടെത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
വിക്ടോറിയ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ, മകന് ബ്രൂക്ലീനും കൂട്ടുകാര്‍ക്കും അടിച്ചുപൊളിക്കാനുള്ള ഇടങ്ങള്‍, അഞ്ചുവയസ്സുകാരന് ഹാര്‍പ്പറിന് പാട്ടു പാടന്‍ ഒരു ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയ ആവശ്യങ്ങളെല്ലാം പരിപാലിക്കുന്നതാണ് പുതിയ വീട്. ടെന്നീസ് കോര്‍ട്ടിനും നീന്തല്‍കുളത്തിനും പുറമേ ജിം, രണ്ടു കാറുകള്‍ ഇടാവുന്ന നാലു ഗാരേജുകള്‍, 100 ലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍ തുടങ്ങി താരദമ്പതികളുടെ യുകെ യിലെ ബക്കിംഗാം പാലസിന് സമാനമായുള്ള ഹെര്ഡ്ഫോര്ഡ് ഷെയറിലെ വീടിന് തത്തുല്യമാണ്.
ബ്രൂക്ലീന്‍ പിതാവിന്റ പാത പിന്തുടര്‍ന്ന പന്തു തട്ടിത്തുടങ്ങിയിരിക്കുക ആണെങ്കില്‍ മറ്റൊരു മകന് ക്രൂസ് മാതാവിന്റെ പാത പിന്തുടര്ന്ന് സംഗീത വഴികളിലാണ്. തന്റെ ആദ്യ ആല്‍ബം റിലീസ് ചെയ്യാനൊരുങ്ങുകയാണ് ക്രൂസ്. നേരത്തേ ഇവര്‍ താമസിച്ച ഏറ്റവും വിനോദോപാധികളുള്ള വീട് എന്ന വിശേഷണമുള്ള വസതി 150 ദശലക്ഷം ഡോളറിന്റെ വീട് വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വിലകൂടിയ വീടുകളുടെ പട്ടികയിലായിരുന്ന വീട് പിന്നീട് ഫോര്ുേല വണ്‍ ബിസിനസുകാരന് ബെര്‍നി എക്ളിസ്്റ്റണിന്റെ മകള്‍ പെട്രാ സ്റ്റണ്ടായിരുന്നു വാങ്ങിയത്. ലോസ് ഏഞ്ചല്‍സ് ഗ്യാലക്സിയില്‍ കളിക്കുമ്പോള്‍ 2007 ല്‍ ബെക്കാം 13,000 ചതുരശ്ര അടി വരുന്ന ബെല്‍ എയറിലെ വീട് വാങ്ങിയിരുന്നു.