
മുംബൈ: ടാറ്റാ ഇന്ഡസ്ട്രീയസിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി. ടാറ്റ വ്യക്താവ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ ആറ് കമ്പനികളിലെ ഓഹരികളുടെ അസാധാരണ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഒക്ടോബറില്‍ മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
ചെയര്മാന് സ്ഥാനത്തുനിന്നും മിസ്ത്രിയെ മാറ്റി താല്‍ക്കാലിക ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയ്മിക്കുകയായിരുന്നു. ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്ത് നാല് വര്‍ഷം മുമ്പാണ് ടാറ്റ കുടൂംബത്തിന് പുറത്തുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്. വാണിജ്യ, വ്യവസായ മേഖലകളില്‍ ടാറ്റാ കുടുംബം പിന്തുടര്ന്ന് പോന്നിരുന്ന മൃദുനയത്തില്‍ നിന്നുമാറി ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന കടുത്ത നടപടികളിലേക്ക് മിസ്ത്രിയുടെ നേതൃത്വത്തില്‍ നീങ്ങിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് മിസ്ത്രിയെ ടാറ്റയുടെ നേതൃനിരയില്‍ നിന്നും പുറത്താക്കാന്‍ കാരണമായത്.






