
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് കൂടി ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോകുമ്പോഴും വ്യക്തി ജീവിതത്തില്‍ വലിയ വെല്ലുവിളികളാണ് സമാന്തയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പോയ വര്‍ഷമായിരുന്നു താരം വിവാഹ മോചിതയായത്. ഇപ്പോഴിതാ ഏറെ നാളുകളായി തന്നെ അലട്ടിയിരുന്ന മയോസിറ്റിസ് രോഗവുമായുള്ള യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് സമാന്ത.
ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞു പോകുന്ന, മസിലുകള്‍ക്ക് ശക്തി നഷ്ടപ്പെടുന്ന രോഗത്തില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് സമാന്ത ഇപ്പോള്‍. ഇതിനായി താരം വിദേശത്ത് പോയിരുന്നു. ഇതിനിടെ ഇപ്പോഴിതാ താരം പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പോരാട്ടങ്ങളെക്കുറിച്ചുള്ള സമാന്തയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
കഴിഞ്ഞ ദിവസം സംവിധായകനും നടനുമായ രാഹുല്‍ രവീന്ദ്രന് സമാന്തയ്ക്ക് ഒരു സമ്മാനം നല്‍കിയിരുന്നു. ഇത് പങ്കുവച്ചു കൊണ്ട് സമാന്ത കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു രാഹുലിന്റെ സമ്മാനം. സമ്മാനത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സമാന്ത പോസ്റ്റുമായി എത്തിയത്.
''പോരാടുന്ന എല്ലാവര്‍ക്കുമായി, ഇത് നിങ്ങള്ക്കൂടിയുള്ളതാണ്. പോരാട്ടം തുടരുക. നമ്മള് എന്നത്തേതിനേക്കാളും കരുത്തരാകും. അതിവേഗം എന്നന്നത്തേയും കരുത്തരും ആയിത്തീരും'' എന്നായിരുന്നു സമാന്ത കുറിച്ചത്. സൂപ്പര്‍ മാന്റെ ലോഗോയോടു കൂടി സൂപ്പര്‍ സാമി എന്നെഴുതിയാണ് രാഹുല്‍ സമാന്തയ്ക്ക് സമ്മാനം നല്‍കിയത്. വുമണ്‍ ഓഫ് സ്റ്റീല്‍ എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്. പിന്നാലെ പോരട്ടാത്തെക്കുറിച്ചും ശക്തരാകുന്നതിനെക്കുറിച്ചുമൊക്കെ രാഹുല്‍ കുറിപ്പില്‍ പറയുന്നുണ്ട്.






