
മലയാളികളുടെ ഗൃഹാതുരത്വ ഓർമ്മകളിൽ പതിഞ്ഞുപോയ ശബ്ദമാണ് ഗായിക സുജാതയുടേത്. ആരാധകരെ സംബന്ധിച്ചിടത്തോളം മകൾ ശ്വേതയും ഇതേ പാതപിന്തുടർന്നത് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു. ഇരുവരും ഇന്ന് സംഗീതലോകത്തിന് ഏറെ പ്രിയപ്പെട്ടവരാണ്. 2022 പിന്നിടുമ്പോൾ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് ശ്വേത.
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ചവരാണ് സുജാതയും മകൾ ശ്വേതയും. സുജാത എപ്പോഴും തന്നിലെ ഗായികയ്ക്ക് പിന്തുണ നല്കുന്ന പ്രിയപ്പെട്ടവനെക്കുറിച്ച് പറയാറുണ്ട്. മകൾക്കും അച്ഛനെക്കുറിച്ച് ഇതേ അഭിപ്രായമാണ്. ഇവരുടെ വാക്കുകളിലൂടെതന്നെ ഈ കുടുംബത്തിലെ ഓരോരുത്തരും പ്രിയപ്പെട്ടവരായി മാറി.
രണ്ട് തലമുറയിലുള്ള ഗാനാസ്വാദകരെ സ്വാധീനിച്ച ഗായകരാണ് ഇവർ. ഭാഷയുടെ അതിർത്തികൾ പിന്നിട്ടാണ് ഇരുവരും പ്രിയപ്പെട്ടവരായി മാറുന്നത്.
2022-ലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ എന്ന തലക്കെട്ടുമായാണ് ശ്വേത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ചിത്രങ്ങളിലെല്ലാം കുസൃതി നിറഞ്ഞ ഓരോ പോസുകളും കാണാൻ സാധിക്കും.






