More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

ദീര്‍ഘനേരം ടൈപ്പ് ചെയ്യുമ്പോള്‍ കൈകളില്‍ 'തരിപ്പ്' അനുഭവപ്പെടാറുണ്ടോ? ; നിസാരമായി അവഗണിക്കരുതെന്ന് വിദഗ്ദര്‍

Authored by Web Desk | Last updated: 13 Jun 2026, 1:03 PM | 2 min read

Print
ദീര്‍ഘനേരം ടൈപ്പ് ചെയ്യുമ്പോള്‍ കൈകളില്‍ 'തരിപ്പ്' അനുഭവപ്പെടാറുണ്ടോ? ;  നിസാരമായി അവഗണിക്കരുതെന്ന് വിദഗ്ദര്‍
ഡിജിറ്റല്‍ യുഗത്തില്‍ ദീര്‍ഘനേരം വിശ്രമമില്ലാതെ ടൈപ്പ് ചെയ്യുന്നത് കൈകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഫോണിലോ ലാപ്ടോപ്പിലോ ടൈപ്പ് ചെയ്യുമ്പോഴും മൗസ് ഉപയോഗിക്കുമ്പോഴും നമ്മുടെ വിരലുകളും മണിബന്ധവും (wrist) അസ്വാഭാവികമായ രീതിയിലാണ് ചലിപ്പിക്കുന്നത്. ദിവസം മുഴുവന്‍ ഒരേ രീതിയിലുള്ള ഈ ചലനങ്ങള്‍ തുടരുന്നതാണ് ഏറ്റവും വലിയ ആരോഗ്യ ഭീഷണി. ഇത്തരം ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ സന്ധികള്‍, ഞരമ്പുകള്‍, പേശീബന്ധങ്ങള്‍ (tendons) എന്നിവയെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച്, കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.


ഹൈദരാബാദിലെ യശോദ ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്മെന്റ്, ട്രോമ ആന്‍ഡ് ആര്‍ത്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. അഭിഷേക് ബര്‍ലി, ദീര്‍ഘനേരം ടൈപ്പ് ചെയ്യുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് വിവരിച്ചത് ഇങ്ങനെയാണ്. തുടക്കത്തില്‍ കൈകള്‍ക്കുണ്ടാകുന്ന തളര്‍ച്ച സാധാരണയായി തോന്നാമെങ്കിലും, വേദനസംഹാരികളായ ബാം പുരട്ടുന്നത് താത്കാലിക ആശ്വാസം മാത്രമേ നല്‍കൂ. ഭാവിയില്‍ ഇത് സന്ധികളിലും ഞരമ്പുകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കും. 'മൗസ് ഉപയോഗിക്കുന്നതോ ടൈപ്പ് ചെയ്യുന്നതോ പോലുള്ള ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ ഒടുവില്‍ 'റെപ്പിറ്റിറ്റീവ് സ്‌ട്രെയിന്‍ ഇഞ്ചുറി' (RSI) എന്ന അവസ്ഥയിലേക്ക് നയിക്കാം. ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കൗമാരക്കാര്‍ എന്നിവരിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്,' - എന്ന് ഡോ. ബര്‍ലി വ്യക്തമാക്കുന്നു.


താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവഗണിക്കാതെ എത്രയും വേഗം വൈദ്യസഹായം തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു:


* വിരലുകളില്‍ ഉണ്ടാകുന്ന തരിപ്പ്


* കൈവിരലുകള്‍ മരവിക്കുന്നത്


* തള്ളവിരലിലെ വേദന


* മണിബന്ധത്തിലെ (wrist) അസ്വസ്ഥത


* കൈകള്‍ക്കുണ്ടാകുന്ന തളര്‍ച്ച


* കൈകളുടെ പിടുത്തം (grip) ദുര്‍ബലമാകുന്നത്


* മുന്‍കൈകളില്‍ (forearms) ഉണ്ടാകുന്ന പുകച്ചില്‍


തുടക്കത്തില്‍ ഈ ലക്ഷണങ്ങള്‍ നിസാരമായി തോന്നാമെങ്കിലും പിന്നീട് ഇത് ഗുരുതരമാകാം. ചിലരില്‍ കൈവിരലുകള്‍ മടക്കുമ്പോഴോ നിവര്‍ത്തുമ്പോഴോ കുടുങ്ങിപ്പോകുന്നതോ (locking) അല്ലെങ്കില്‍ ശബ്ദം കേള്‍ക്കുന്നതോ (clicking) ആയ അവസ്ഥ ഉണ്ടാകാം, ഇത് 'ട്രിഗര്‍ ഫിംഗര്‍' (trigger finger) എന്ന രോഗാവസ്ഥയുടെ ലക്ഷണമാണ്.


ഡെസ്‌ക് ജോലികള്‍ സ്ഥിരമായ വൈകല്യത്തിന് കാരണമാകുമോ?


തുടക്കത്തിലേ കണ്ടെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ ജോലിക്ക് ഇടവേളകള്‍ നല്‍കുക എന്നത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം വിട്ടുമാറാത്ത വീക്കവും ഞരമ്പുകള്‍ അമര്‍ന്നുപോകുന്ന അവസ്ഥയും ഉണ്ടാകാം. ചികിത്സയ്ക്ക് ശേഷവും ലക്ഷണങ്ങള്‍ നിലനില്‍ക്കുമോ എന്ന ചോദ്യത്തിന്, 'കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം' (Carpal tunnel syndrome) എന്ന അവസ്ഥയുള്ളവരില്‍ ചികിത്സയ്ക്ക് ശേഷവും മരവിപ്പ്, ബലഹീനത, വിരലുകളുടെ ചലനശേഷി കുറയുക എന്നിവ തുടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ തള്ളവിരലിന് ചുറ്റുമുള്ള പേശികള്‍ ക്ഷയിക്കാനും ഇത് കാരണമാകും.


ആര്‍ക്കൊക്കെയാണ് കൂടുതല്‍ സാധ്യത?


ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കൗമാരക്കാര്‍ എന്നിവരിലാണ് റെപ്പിറ്റിറ്റീവ് സ്‌ട്രെയിന്‍ ഇഞ്ചുറി (RSI) കൂടുതല്‍ കാണപ്പെടുന്നത്. ആവശ്യത്തിന് വിശ്രമമില്ലാതെയും ശരിയായ രീതിയിലല്ലാതെയും ടൈപ്പ് ചെയ്യുന്നത്, മൗസ് ഉപയോഗിക്കുന്നത്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഗെയിമിംഗ് എന്നിവയാണ് ഇതിലേക്ക് നയിക്കുന്നത്.



കൈകളുടെ തളര്‍ച്ചയും തരിപ്പും ഒഴിവാക്കാന്‍ ദീര്‍ഘനേരം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം:


* എല്‍ബോ ഹൈറ്റ് (Elbow height): കീബോര്‍ഡും മൗസും നിങ്ങളുടെ കൈമുട്ടിന്റെ ഒപ്പമുള്ള ഉയരത്തില്‍ ക്രമീകരിക്കുക.


* ചെറിയ ഇടവേളകള്‍: ഓരോ 45-60 മിനിറ്റിലും ജോലിയില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കുക.


* സ്‌ട്രെച്ചിംഗ് (Stretching): കൈവിരലുകളും മണിബന്ധവും നന്നായി നിവര്‍ത്തി സ്‌ട്രെച്ച് ചെയ്യുക.


* ഇരുപ്പ് രീതി : ഇരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ ശാരീരികാവസ്ഥ (Posture) ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക.


Tags

  • life style

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിര്‍ജ്ജലീകരണം മൂലമുള്ള തലവേദനയോ അതോ സാധാരണ മൈഗ്രേനോ ? ; വ്യത്യാസങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും

നിര്‍ജ്ജലീകരണം മൂലമുള്ള തലവേദനയോ അതോ സാധാരണ മൈഗ്രേനോ ? ; വ്യത്യാസങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും

രാത്രിയില്‍ റിലാക്‌സ് ചെയ്യാന്‍ കഴിയുന്നില്ലേ? ; ഉത്കണ്ഠ രാത്രികാലങ്ങളില്‍ കൂടാനുള്ള കാരണങ്ങള്‍ ഇവയാകാം

രാത്രിയില്‍ റിലാക്‌സ് ചെയ്യാന്‍ കഴിയുന്നില്ലേ? ; ഉത്കണ്ഠ രാത്രികാലങ്ങളില്‍ കൂടാനുള്ള കാരണങ്ങള്‍ ഇവയാകാം

നിങ്ങളുടെ ദിനചര്യകള്‍ രക്തചംക്രമണത്തെ സ്വാധീനിക്കുന്നു ; ഈ ശീലങ്ങള്‍ ശരീരത്തിന് ഗുണം നല്‍കുന്നു

നിങ്ങളുടെ ദിനചര്യകള്‍ രക്തചംക്രമണത്തെ സ്വാധീനിക്കുന്നു ; ഈ ശീലങ്ങള്‍ ശരീരത്തിന് ഗുണം നല്‍കുന്നു

‘മീന്‍പിടി തിരുവിഴ’ ചേറ്മീന്‍ പിടിക്കാനുള്ള തമിഴ്നാട്ടിലെ ആഘോഷം ; പക്ഷേ പിടിക്കുന്ന മീന്‍ വില്‍ക്കാനാകില്ല

‘മീന്‍പിടി തിരുവിഴ’ ചേറ്മീന്‍ പിടിക്കാനുള്ള തമിഴ്നാട്ടിലെ ആഘോഷം ; പക്ഷേ പിടിക്കുന്ന മീന്‍ വില്‍ക്കാനാകില്ല

അമിത ആശയവിനിമയം ബന്ധങ്ങളില്‍ സമ്മര്‍ദ്ദവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടോ ?

അമിത ആശയവിനിമയം ബന്ധങ്ങളില്‍ സമ്മര്‍ദ്ദവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടോ ?

 ഒടുവില്‍ കാനിലെ റെഡ് കാര്‍പ്പറ്റില്‍  ഐശ്വര്യ റായ് എത്തി; ബ്ലൂ ഗൗണില്‍ തിളങ്ങി താരം

ഒടുവില്‍ കാനിലെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ റായ് എത്തി; ബ്ലൂ ഗൗണില്‍ തിളങ്ങി താരം