
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. ഒരിടവേളയ്ക്ക് ശേഷം ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. പത്മപ്രിയ തന്റെ പ്രൊഫൈലില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘വെന്‍ ബീച്ചസ് കോള്‍സ് യൂ ആന്‍സര്‍’എന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്ത ചിത്രമാണ് വൈറലാകുന്നത്. താരങ്ങളായ രഞ്ജിനി ഹരിദാസ്, പാര്‍വതി, സയനോര എന്നിവര്‍ ചിത്രത്തിനു താഴെ കമന്റുമായെത്തിയിട്ടുണ്ട്.






