More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

ഏലക്ക ഇട്ട ഒരു ഐസ്‌ക്രീം തിന്നാന്‍ കൊടുത്തു ഇന്ത്യാക്കാരി അമേരിക്ക കീഴടക്കി ; പ്രതിവര്‍ഷം ഇപ്പോള്‍ നേടുന്നത് 23 കോടി രൂപ

Authored by Web Desk | Last updated: 18 May 2026, 12:04 PM | 2 min read

Print
Indian-Origin Woman Shares Journey Of Building $2.8 Million-A-Year Ice Cream Business In US
അമേരിക്കക്കാരുടെ മനസ്സ് കീഴടക്കുകയാണ് പൂജ ബാവിഷി എന്ന ഇന്ത്യന്‍ വംശജ. ഐസ്‌ക്രീം ബിസിനസുമായി എത്തിയ അമേരിക്കക്കാര്‍ക്കിടയില്‍ വലിയ സംസാരവിഷയമായി മാറിയിരിക്കുന്ന യുവതി കെട്ടിപ്പടുത്ത മലായ് ഐസ്‌ക്രീം ബ്രാന്‍ഡ് ഇപ്പോള്‍ സംസാരവിഷയമാണ്. പ്രതിവര്‍ഷം 23 കോടി രൂപയുടെ വരുമാനമാണ് അവര്‍ ഉണ്ടാക്കുന്നത്. അമേരിക്കക്കാരുടെ കണക്കുകളില്‍ 2.8 മില്യണ്‍ ഡോളര്‍.


ഒരു ഉപഭോക്താവ് കൂടിയായ 'ദി ന്യൂയോര്‍ക്ക് ടൈംസ്' ഫുഡ് റൈറ്റര്‍ പ്രശംസിച്ചതോടെയാണ് ഇന്ത്യന്‍ വംശജയുടെ വിജയഗാഥ മാധ്യമശ്രദ്ധ നേടിയത്. കമ്പനിയുടെ രേഖകള്‍ പരിശോധിച്ച മാധ്യമം, 2025-ല്‍ മാത്രം മലായ് 2.8 മില്യണ്‍ ഡോളറിന്റെ മൊത്തം വില്‍പ്പന നടത്തിയതായി കണ്ടെത്തി. 2024, 2025 വര്‍ഷങ്ങളില്‍ ഈ ബിസിനസ്സ് മികച്ച ലാഭത്തിലായിരുന്നു.


മലായ് ഇപ്പോള്‍ വമ്പന്‍ ഹോള്‍സെയില്‍, ഇ-കോമേഴ്സ് ബിസിനസ്സായി മാറിയിരിക്കുന്നു. 42 കാരിയായ പൂജ 2015-ലാണ് 'മലായ്' ആരംഭിക്കുന്നത്. നിലവില്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലായി നാല് ഔട്ട്ലെറ്റുകള്‍ ഈ ബ്രാന്‍ഡിനുണ്ട്.


ചോക്ലേറ്റിനും വാനിലയ്ക്കും അപ്പുറത്തേക്ക് ചിന്തിക്കുന്നു എന്നതാണ് മലായുടെ പ്രത്യേകതയെന്ന് പൂജ ബാവിഷി സിഎന്‍ബിസി മേക്ക് ഇറ്റിനോട് പറഞ്ഞു. 'ഏലയ്ക്ക, റോസ്, കുങ്കുമപ്പൂവ്, ജാതിക്ക തുടങ്ങിയ ഫ്‌ലേവറുകള്‍ ഐസ്‌ക്രീമില്‍ അവതരിപ്പിക്കുന്നു. ലോകമെമ്പാടും നിരവധി ആളുകള്‍ക്ക് പരിചിതമായ ഈ ഫ്‌ലേവറുകളെ അമേരിക്കന്‍ വിപണിയിലെ പ്രധാന ഫ്‌ലേവറുകളാക്കി മാറ്റാനാണ് ശ്രമം.


ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് അര്‍ബന്‍ പ്ലാനിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് പൂജ ബാവിഷി. ഇതിന് മുമ്പ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇക്വല്‍ റൈറ്റ്സ് സെന്റര്‍' എന്ന ലാഭരഹിത സംഘടനയില്‍ സിവില്‍ റൈറ്റ്സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ വെച്ച് ഒരു ഹോംമേഡ് ഐസ്‌ക്രീം തയ്യാറാക്കിയതോടെയാണ് എല്ലാം തുടങ്ങിയത്. അവര്‍ പരീക്ഷണാര്‍ത്ഥം ഉണ്ടാക്കിയ 'ഇഞ്ചി-തക്കോലം' ഫ്‌ലേവര്‍ ഐസ്‌ക്രീം വന്‍ വിജയമായി മാറി.


ഇതിനിടയിലാണ് തന്റെ ഒരു പതിവ് ഉപഭോക്താവ് കൂടിയായ 'ദി ന്യൂയോര്‍ക്ക് ടൈംസ്' ഫുഡ് റൈറ്റര്‍ മലായ് ഐസ്‌ക്രീമിനെ പ്രശംസിച്ച് എഴുതിയത്. ഇത് പൂജയ്ക്ക് വലിയ മാധ്യമശ്രദ്ധ ലഭിച്ചു. അതിനുശേഷം, ലാഭത്തേക്കാള്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിലേക്ക് മാത്രമായി അവരുടെ ശ്രദ്ധ. 2017-ല്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച ചെറിയൊരു തുക ഉപയോഗിച്ച് അവര്‍ ന്യൂയോര്‍ക്കിലുടനീളം താല്‍ക്കാലിക ഫുഡ് സ്റ്റാളുകളും പോപ്പ്-അപ്പുകളും ആരംഭിച്ചു.


ഇന്ത്യന്‍ ഫ്‌ലേവറുകള്‍ എന്നത് ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നല്ലെന്ന് പൂജ ബാവിഷി വ്യക്തമാക്കുന്നു. 'തലമുറകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ദിവസേന ആസ്വദിക്കുന്ന ഫ്‌ലേവറുകളാണിവ... അതിനാല്‍, ഇത് മുന്‍നിര അമേരിക്കന്‍ വിപണിയിലേക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞതിലും അതില്‍ ഒരു ലീഡര്‍ ആകാന്‍ സാധിക്കുകയും ചെയതു.



Tags

  • ice cream business in us
  • indians

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും മുടികൊഴിച്ചിലിനും പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്

പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും മുടികൊഴിച്ചിലിനും പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്

പറഞ്ഞുവന്നപ്പോള്‍ അമേരിക്കന്‍ ​മേയര്‍ ചൈനയുടെ വിദേശ ഏജന്റ് ; ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ എലീന്‍ വാങ് ചാരവനിത...!

പറഞ്ഞുവന്നപ്പോള്‍ അമേരിക്കന്‍ ​മേയര്‍ ചൈനയുടെ വിദേശ ഏജന്റ് ; ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ എലീന്‍ വാങ് ചാരവനിത...!

'മികച്ച' ബന്ധമെന്ന് തോന്നാം ; പക്ഷേ നിങ്ങളുടെ മാനസികാരോഗ്യത്തെ സാവധാനം തകര്‍ക്കും

'മികച്ച' ബന്ധമെന്ന് തോന്നാം ; പക്ഷേ നിങ്ങളുടെ മാനസികാരോഗ്യത്തെ സാവധാനം തകര്‍ക്കും

പൂളില്‍ ഇറങ്ങി ആസ്വദിയ്ക്കാന്‍ പോകുകയാണോ ? ; മുടിയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണേ....

പൂളില്‍ ഇറങ്ങി ആസ്വദിയ്ക്കാന്‍ പോകുകയാണോ ? ; മുടിയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണേ....

അത്താഴം കഴിഞ്ഞും ഐസ്‌ക്രീം നിര്‍ബ്ബന്ധം ; ഭാരതത്തിന്റെ 'ഐസ്‌ക്രീം തലസ്ഥാനം' ഏതാണെന്നറിയാമോ?

അത്താഴം കഴിഞ്ഞും ഐസ്‌ക്രീം നിര്‍ബ്ബന്ധം ; ഭാരതത്തിന്റെ 'ഐസ്‌ക്രീം തലസ്ഥാനം' ഏതാണെന്നറിയാമോ?

കുടിക്കുന്നതെല്ലാം നല്ല വെള്ളമോ? കുപ്പിവെള്ളം മാരകരോഗമുണ്ടാക്കരുത്

കുടിക്കുന്നതെല്ലാം നല്ല വെള്ളമോ? കുപ്പിവെള്ളം മാരകരോഗമുണ്ടാക്കരുത്