
അടുത്തിടെ റിലീസായതില്‍ ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ഹേ’. പുതുവത്സരത്തില്‍ വിപിന്‍ദാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്തിരുന്നു. പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. പേരും പോസ്റ്ററും വന്നതിനു പിറകെ ഇപ്പോഴിതാ ചിത്രത്തിനെതിരെ ഭീഷണിയുമായി രാജ്യാന്തര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്. ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയംകുന്നനെ ഓർത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥിന്റെ മുന്നറിയിപ്പ്. സിനിമയുടെ പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ‘‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി’’ എന്ന ഭീഷണിയാണ് പ്രതീഷ് കുറിച്ചത്. മലയാള സിനിമാക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ നടൻ ഉണ്ണി മുകുന്ദന കഴിയുന്നുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 'ഉണ്ണി മുകുന്ദന്', 'മാളികപ്പുറം' എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
‘‘മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ #UnniMukundan #Malikappuram...’’ എന്നാണ് കുറിപ്പ്.
അതിനു ശേഷം പൃഥ്വിരാജ് 2018 ല്‍ അനൗണ്‍സ് ചെയ്ത ഒരു ചിത്രത്തെ പരാമര്‍ശിച്ചും പ്രതീഷ് കുറിപ്പെഴുതിയിട്ടുണ്ട്.
‘‘2018 ല്‍ പൃഥ്വിരാജ് ഇങ്ങനെ ഒരു സിനിമ അനൗൺസ് ചെയ്തത് എന്തിനായിരുന്നു? അത് ചെയ്യാതിരുന്നത് എന്തുകൊണ്ടായിരിക്കും ?
#malikappurammovie..’’ കുറിപ്പിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ഗുരുവായൂര്‍ അമ്പലനടയില്‍’ ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ടും പൃഥ്വിരാജ് ബേസിൽ കോംബോ എന്ന പ്രത്യേകത കാരണവും സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. 'കുഞ്ഞിരാമായണം' സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സാണ് നിര്‍മിക്കുന്നത്.






