
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള സത്യപ്രതിജ്ഞ നാളെ തന്നെ നടക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഖഹ്ഹമദ് ഖാന്. സാധാരണ നിലയില്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഈ കേസില്‍ വ്യത്യാസമുണ്ട്. ഇതില്‍ അസാധാരണമായ സാഹചര്യമുണ്ടെന്ന് ഇന്നലെ തന്നെ താന്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന്റെ ശിപാര്‍ശ താന്‍ അംഗീകരിക്കുന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ ശിപാര്‍ശ വിയോജിപ്പോടെയാണ് താന്‍ അംഗീകരിച്ചിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.






