
വിജയവാഡ: ആള്‍ത്തിരക്ക് മൂലമുണ്ടായ രണ്ടു സംഭവങ്ങള്‍ക്ക് പിന്നാലെ ആന്ധ്രാപ്രദേശില്‍ ഹൈവേകളിലും സംസ്ഥാനത്തെ പൊതുനിരത്തുകളിലും റാലികളും യോഗങ്ങളും നിരോധിച്ചു. കാണ്ഡകൂര്, ഗുണ്ടൂര്‍ ജില്ലകളില്‍ ടി.ഡി.പി. നടത്തിയ പരിപാടി വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പൊതുനിരത്തുകളിലെ റാലിയ്ക്കും യോഗങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന് എസ്.പി.മാര്‍ക്ക് ആഭ്യന്തരവകുപ്പ് കര്‍ശന നിര്‍ദേശവും നല്കി. രാജ്യത്തെ ഉടനീളം ബന്ധിപ്പിക്കുന്ന അതിവേഗ പാതകളാണ് ദേശീയ സംസ്ഥാന പാതകളെന്നും അതില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ദേശീയപാതയില്‍ വെയ്ക്കുന്ന യോഗങ്ങള്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറുമെന്നും ആഭ്യന്തരവകുപ്പ് പറയുന്നു. ഇത്തരം പരിപാടികള്‍ക്ക് വേറെ സ്ഥലം കണ്ടെത്തിക്കൊള്ളണമെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
ഹൈവേയിലും പ്രധാനപാതകളിലും മാത്രമല്ല പഞ്ചായത്ത്, മുനിസിപ്പല്‍ റോഡുകളിലും ഈ പരിപാടികള്‍ക്ക് അനുവാദമുണ്ടാകില്ല. ജനങ്ങളുടെ സൈ്വര്യ സഞ്ചാരത്തിന് തടസ്സമുണ്ടാക്കരുത് എന്നത് മൂന നിര്‍ത്തിയാണ് ഈ തീരുമാനം. എന്നിരുന്നാലും ഒഴിവാക്കാന്‍ കഴിയാത്ത വിധമുള്ള കാര്യങ്ങള്‍ക്ക് ചെറിയ ഇളവുണ്ട്. എന്നാല്‍ അത് അപേക്ഷയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തിന് കടുത്ത വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളെ ഒതുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് തീരുമാനത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു. വൈഎസ്്ആര്സിപി പ്രതിപക്ഷത്തെ ഭയക്കുകയാണെന്നും അതിനാണ് റാലികളും യോഗങ്ങളും കേവലം ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ നിരോധിച്ചിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.






