
ലണ്ടന്‍ : ട്വിറ്ററിന്റെ 200 ദശലക്ഷം യൂസര്‍മാരുടെ ഇ മെയില്‍ അഡ്രസ് ചോര്‍ത്തി ഓണ്‍ലൈന്‍ ഹാക്കിംഗ് ഫോറത്തില്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്രായേലി സൈബര്‍ സെക്യൂരിറ്റി മോണിറ്ററിംഗ് സ്ഥാപനമായ ഹഡ്സണ്‍ റോക്കാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ചോര്‍ത്തിയ ഇ മെയില്‍ അഡ്രസുകള്‍ ഹാക്കിംഗിന് ഉപയോഗപ്പെടുത്തിയേക്കാന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സ്ഥാപനം നല്‍കിയിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടിനോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് ഈ വിവരം ഹഡ്സണ്‍ റോക്കിന്റെ സഹ സ്ഥാപകന്‍ അലന് ഗാല്‍ ലിങ്ക്്ഡ്് ഇന്നില്‍ എഴുതിയത്. എന്നാല്‍ ട്വിറ്റര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുത്തോ എന്ന് വ്യക്തമല്ല.
ഡേറ്റകള്‍ ശരി വെയ്ക്കുന്ന രീതിയില്‍ ഹാക്കര്‍ ഫോറത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ബുധനാഴ്ച ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹാക്കര്‍മാരെ സംബന്ധിച്ച ഒരു വിവരവും പുറത്തുവന്നിട്ടില്ല. എലോണ്‍ മസ്ക്ക് കമ്പനി ഏറ്റെടുത്ത 2021 ആദ്യമായിരിക്കാം ഹാക്കിംഗ് നടന്നിരിക്കുക എന്നാണ് കരുതുന്നത്. 400 ദശലക്ഷം ഇ മെയില്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും മോഷ്ടിക്കപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.






