Authored by Web Desk | Last updated: 13 Dec 2016, 12:58 PM | 1 min read
കാണുന്നത് ഒറിജിനലോ അതോ ഡ്യൂപ്പോ? ഒഹിയോയില്‍ ഒരു മനുഷ്യക്കടത്ത് കേസിന് പിന്നാലെ പോയ പോലീസിനെ പോലും കുഴക്കിയ പ്രശ്നമായിരുന്നു ഇത്. പിഞ്ചു കുഞ്ഞുങ്ങളെ വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഒരു മുത്തശ്ശിയെയും സഹോദരങ്ങളെയും ഈ കുഞ്ഞുസുന്ദരി ആപ്പിലാക്കുകയും ചെയ്തു. പാവകളെ വില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്ന ഒഹിയോ ഷെഫീല്‍ഡ് ലേക്കിലെ കാത്തി കാഡിലാണ് കുടുങ്ങിയത്.
മനുഷ്യക്കടത്ത് നടത്തുന്നെന്ന സംശയത്തെ തുടര്‍ന്നാണ് കാത്തിയെ പോലീസ് സംശയിച്ചത്. പിഞ്ചു കുഞ്ഞിനെ കാത്തിയും സഹോദരിയും മാതാവും ചേര്‍ന്ന് വില്‍പ്പന നടത്തുന്നതായും പോലീസ് കണ്ടെത്തി. പക്ഷേ കാത്തി കുറ്റം ചെയ്യുന്നില്ലെന്ന് കണ്ടെത്താന്‍ പിന്നെയും ഒട്ടേറെ അന്വേഷണം നടത്തുകയും സമയം ചെലവഴിക്കുകയും ചെേേയ്യണ്ടി വന്നു. കാരണം ഒറിജിനല്‍ നവജാത ശിശുക്കളെ വെല്ലുന്ന തകര്‍പ്പന്‍ പാവകളാണ് കാത്തി യും മാതാവ് ഡോളറും സഹോദരി റേച്ചല്‍ സ്മിത്തും വിനെയ്ല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചുമകനുമായി ഓണ്‍ലൈനില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പോലീസ് വീടിന്റെ വാതിലില്‍ മുട്ടിയത്. വാതില്‍ തുറന്ന കാത്തിയോട് നിങ്ങള്‍ കുട്ടികളെ വില്ക്കുന്നയാളല്ലേ എന്നായിരുന്നു പോലീസിന്റെ ചോദ്യം. എന്നാല്‍ നിങ്ങള്‍ തമാശ പറയുകയാണോ എന്നായിരുന്നു കാത്തിയുടെ മറുപടി. മടങ്ങിയ പോലീസ് പിന്നീടുള്ള ദിവസങ്ങളില്‍ ഇവരുടെ പല സുഹൃത്തുക്കളെയും കാത്തിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം അറിയാനായി ചോദ്യം ചെയ്തു. ഏറ്റവും ഒടുവില്‍ മനുഷ്യക്കടത്ത് കേസ് അവസാനിപ്പിക്കാന്‍ സര്‍ജന്റ് ഫ്രാങ്ക് ഗോസേവ്സ്കിക്ക് താന്‍ നിര്‍മ്മിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് തുടിക്കുന്ന ഒരു പാവ തന്നെ കാത്തിക്ക് നല്‍കേണ്ടി വന്നു.
[GADS]
ജീവനുള്ള നവജാത ശിശുക്കളേക്കാള്‍ ഒറിജിനാലിറ്റി തോന്നിക്കുന്ന പാവകള്‍ നിര്‍മ്മിക്കുന്നു എന്നതാണ് കാത്തിയ്ക്കെതിരേ കേസ് വരാന്‍ കാരണമായത്. പാവകള്‍ നിറവും രൂപവും കൊണ്ട് യഥാര്‍ത്ഥ കുഞ്ഞുങ്ങളെ വെല്ലും. ബണ്ണി ബണ്ടില്‍ റീ ബോണ്‍സ് എന്ന കമ്പനിക്ക് കീഴിലാണ് ഇവര്‍ പാവകള്‍ വിറ്റഴിക്കുന്നത്. ഇവര്‍ നിര്‍മ്മിച്ച അള്‍ഷിമേഴ്സ്, ഡിമന്‍ഷ്യ രോഗികള്‍ക്ക് ഉപയോഗിക്കുന്ന തെറാപ്പി ഡോളുകള്‍ ഇതിനകം പല തവണ മുഖചിത്രമായിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇവര്‍ക്കെതിരേ മനുഷ്യക്കടത്ത് അന്വേഷണത്തിലേക്ക് എത്തിയത്.