സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചില വീഡിയോകള്‍ പലപ്പോഴും കണ്ണു നനയ്ക്കാറുണ്ട്. മുംബൈ ലോക്കല്‍ ട്രെയിനില്‍ വച്ചെടുത്ത ഒരു വീഡിയോ പാര്‍ത്ഥ് വെക്കാരിയ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തപ്പോള്‍ അത് ഏറ്റെടുത്തത് 10 ലക്ഷത്തില്‍ പരം ആളുകളാണ്. അച്ഛനും മകളും തമ്മിലുള്ള ബന്ധം വിവരണാതീതമായി മനോഹരമാണ്. മകൾ എത്ര വലുതായാലും, അവള് എപ്പോഴും പിതാവിന് സംബന്ധിച്ച് കുഞ്ഞാണ്.
അത്തരമൊരു അച്ഛന്-മകള്‍ ബന്ധമാണ് മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ. ഒരു അച്ഛനും മകളും തമ്മിൽ പങ്കിട്ട ഒരു അമൂല്യ നിമിഷമാണ് ഈ വീഡിയോയില്‍. ലോക്കൽ ട്രെയിനിനുള്ളിൽ ഒരു പാവപ്പെട്ട അച്ഛനും ഒരു കൊച്ചു പെണ്‍കുട്ടിയും നിലത്ത് ഇരിക്കുന്നത് കാണാം. ആ കൊച്ചു കുഞ്ഞ് അച്ഛന്റെ വായിലേക്ക് ആഹാരം വച്ചു കൊടുക്കുന്നതും, അവര്‍ തമ്മിലുള്ള സ്നേഹം ചാലിച്ച ഇടപെടലും കാണാം. ഇടയ്ക്ക് അച്ഛന് മകളെ മാറോടു ചേര്‍ക്കുന്നതും കാണാം. രണ്ടാമതും അച്ഛനു നേരെ പഴങ്ങള്‍ നീട്ടുന്ന പെണ്‍കുട്ടിയോട്, അച്ഛന് വേണ്ടെന്ന് പറയുന്നതും, പിന്നീട് ആ കുഞ്ഞ് അത് കഴിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ കണ്ടിട്ട് പലരും ഹൃദയഹാരിയായ കമന്റുകളിടുന്നുണ്ട്. തങ്ങളുടെ പിതാവിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും, ഇത് എന്റെ ഹൃദയത്തെ സ്പർശിച്ചു എന്നും അവസാനമുള്ള അവരുടെ ആലിംഗനം കണ്ണു നിറച്ചുവെന്നും പലരും പറയുന്നു.

Comments