കണ്ണൂര്‍: തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപകന് മലപ്പുറം കൊേണ്ടാടി ചെറിയന്‍മാക്കല്‍ മേച്ചേരി ഫൈസല്‍ പീഡിപ്പിച്ചത് 26 കുട്ടികളെയെന്ന് തളിപ്പറമ്പ് പോലീസ്. ഇന്നലെ അഞ്ച് വിദ്യആര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് ഫൈസലിനെ അറസ്റ്റു ചെയ്തത്. പിന്നീട് 21 പേര് കൂടി മൊഴി നല്‍കുകയായിരുന്നു.
കോവിഡ് ലോക്ഡൗണിനു ശേഷം സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചപ്പോള്‍ ഫൈസല്‍ 2021 നവംബര്‍ മുതല്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി. സ്കൂളിലെ പതിവ് കൗണ്‍സിലിംഗിനിടെ കൗണ്‍സിലറോടാണ് കുട്ടികള്‍ പരാതി പറഞ്ഞത്. കൗണ്‍സിലര്‍ ഇക്കാര്യം സ്കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനേയും അറിയിക്കുകയായിരുന്നു. ഇവര്‍ നല്കിയ പരാതിയില്‍ ഇന്നലെ അറസറ്റിലായ ഫൈസലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേരത്തെ വളപട്ടണത്തായിരുന്നു ഫൈസലിന് ജോലി. നാലു വര്‍ഷമായി തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു ഹയര്‍ സെക്കണ്ടറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകനാണ് ഫൈസല്‍.






