
ന്യുഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുന്‍ ചെയര്മാന് ലളിത് മോദി ഗുരുതരാവസ്ഥയില്‍ കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ന്യുമോണിയ ആണ് അദ്ദേഹത്തിന്റെ നില ഗുരുതയരമാക്കിയത്. കൃത്രിമ ഓക്സിജന്‍ സംവിധാനത്തിലാണ് കഴിയുന്നതെന്ന് മോദി തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി അറിയിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണ കോവിഡ് ബാധ സ്ഥിരീകരിക്കുകയും ന്യുമോണിയ കണ്ടെത്തുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മെക്സിക്കോയില്‍ വച്ച് രോഗം സ്ഥിരീകരിച്ച മോദിയെ എയര്‍ ആംബുലന്‍സ് വഴി ലണ്ടനില്‍ എത്തിക്കുകയായിരുന്നു. രണ്ട് ഡോക്ടര്‍മാരും മകനും മോദിയെ അനുഗമിച്ചു.
യാത്ര സുഖകരമായിരുന്നുവെന്നും എന്നാല്‍ 24 മണിക്കൂറും ഓക്സിജന്‍ സംവിധാനത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






