
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി ആയങ്കിയ്ക്ക് എതിരേ റെയില്‍വേ പോലീസ് കേസെടുത്തു. ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ടി.ടി.ഇ. ആയ ഉദ്യോഗസ്ഥയെ തെറി പറയുകയും തള്ളിയിടുകയും ചെയ്തതിത് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരണമാണ് കേസ്.
ഗാന്ധിദാമില്‍ നിന്നും നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. അര്ജുന് ആയങ്കി ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടിക്കറ്റ് എടുത്ത് സ്ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. പ്രതി അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായി ഉദ്യോഗസ്ഥ റെയില്‍വേ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
നേരത്തേ കരിപ്പര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് രണ്ടാം പ്രതിയായി ചേര്‍ത്തിരുന്ന ആളാണ് അര്ജുന് ആയങ്കി. കരിപ്പൂരില്‍ കാരിയര്‍ വഴി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കേസില്‍ 2021 ജൂണില്‍ അര്ജുന് അറസ്റ്റിലായിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സംഘത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറഞ്ഞത്.






