ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ ഉണ്ടായ വിമാനാപകടത്തിലേത് എന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അപകടത്തിന് തൊട്ടുമുമ്പത്തേതു് എന്നു കരുതാവുന്ന വീഡിയോയില്‍ വിമാനം തകരുന്നതും കത്തുന്നതും യാത്രക്കാര്‍ അലറിക്കരയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
വിമാനം തകര്‍ന്ന ശേഷം അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ ദൃശ്യങ്ങളാണിത്. അതേസമയം വീഡിയോയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിൻഡോ സീറ്റിലിരുന്ന് ചിത്രീകരിച്ച നിലയിലാണ് ദൃശ്യങ്ങള്‍ കാണപ്പെടുന്നത്.
താഴത്തെ നഗരവും വിമാനയാത്രക്കാരെയുമെല്ലാം ദൃശ്യത്തില്‍ കാണാനാകും. പിന്നീട് പെട്ടെന്ന് വിമാനം ചരിയുന്നതും തീ കത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തിൽ മരിച്ച ഇന്ത്യക്കാരിൽ ഒരാൾ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് വന്നിരുന്നു.
അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. അവരിലൊരാളായ സോനു ജയ്സ്വാൾ എന്നയാളാണ് വിമാനം തകരുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ കാണാം.
ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. വിമാനം ഒരു വശത്തേക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.

Comments