കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഒരു വീട്ടില്‍ നടന്ന വെടിവയ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും ഗുണ്ട, ലഹരി മാഫിയ സംഘര്‍ഷമാണ് ഇതിനു പിന്നിലെന്നും ടുലാരെ കൗണ്ടി ഷെരീഫ് ഓഫീസര്‍ മൈക്ക് ബൗഡ്രോക്സ് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം നടന്നത്. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിലും പുറത്തുമായി മരിച്ചുകിടക്കുന്നവരെയാണ് കണ്ടത്. ഭീകരമായ അവസ്ഥയാണെന്ന് പോലീസ് പറയുന്നു. 17 കാരിയും അവരുടെ ആറുമാസമായ കുഞ്ഞും തലയില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്്.
ആക്രമണത്തിന്റെ സമയത്ത് രണ്ട് പേര് കെട്ടിടത്തിനുള്ളില്‍ ഒളിച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് മരണപ്പെട്ടു.
അടുത്തകാലത്തായി അമേരിക്കയില്‍ തോക്ക് ആക്രമണം വര്‍ധിച്ചുവരികയാണ്. സ്കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലുമെല്ലാം അക്രമികള്‍ നിര്‍ദയം ആക്രമണം നടത്തുകയാണ്. 2021ല്‍ 49,000 പേര് അമേരിക്കയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഒരു ആയുധമെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്് രണ്ടില്‍ ഒരാളുടെ വീട്ടിലെങ്കിലും ഒരു തോക്ക് ഉണ്ടായിരിക്കും.






