
കാര്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് റബ്ബര്‍ ഹോസില്‍ നിന്ന് പെട്രോള്‍ ചോരുന്നത്. നൂറുകണക്കിന് കാറുകളില്‍ ഇത് പ്രശ്മായതോടെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വഷയത്തില്‍ ഇടപെടുന്നു. മാരുതി, ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഉടമകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
സ്കോളിറ്റിഡേ കുടുംബത്തില്‍പ്പെട്ട വണ്ടുകളാണ്കാറിന്റെ ടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ ഹോസില്‍ നശിപ്പിക്കുന്നത്. കാറില്‍ നിന്നുള്ള വീഡിയോയുടെ അടിസ്ഥാനത്തില്‍ എന്റമോളജി വിഭാഗവും ടാക്സോണമിസ്റ്റുകളും വിലയിരുത്തിയിട്ടുണ്ട്.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മുഖ്യമന്ത്രി, ഗതാഗത വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാര്‍ ഉടമകളും കമ്പനികളും കത്തയച്ചു. ദ്വാരംവീണ റബ്ബര്‍ ഹോസ് മാറ്റി പുതിയത് ഘടിപ്പിക്കുമ്പോള്‍ അതിനുമുകളില്‍ സ്പ്രേ പെയിന്റിംഗ് ചെയ്യാറാണ് പതിവ്. ഇങ്ങനെ ച്ചെയ്യുമ്പോള് വണ്ടുകള്‍ക്ക് പെട്രോളിന്റെ മണം കിട്ടില്ല.
സ്കോളിറ്റിഡേ വണ്ടുകളെ ഇതില്‍ പ്രധാനമായി ആകര്‍ഷിക്കുന്നത് പെട്രോളില്‍ ഇപ്പോള്‍ ചേര്ക്കിന്ന ആല്‍ക്കഹോളായ എഥനോളാണ്. റബ്ബര്‍ ഹോസിന് മുകളില്‍ സ്ലീവ് (കവറിംഗ്) ചെയ്തും നന്നായി ഗ്രീസ് പുരട്ടിയും ഇവയെ പ്രതിരോധിക്കാനാകും.






