
ഇടുക്കി : നെടുങ്കണ്ടത്ത് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സംഭവം. രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് അനേഷ്വണം ഊര്‍ജിതമാക്കിയിരുന്നു.
സംഭവത്തില്‍ രണ്ട് സിവില്‍പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തു. പ്രതിക്കള്‍ക്ക് എസ്കോര്‍ട്ട് പോയ ഷമീര്‍ ,ഷാനു എം വാഹിദ്, എന്നിവര്‍ക്കെതിരായാണ് നടപടിയുണ്ടായത്.






