വിവാദങ്ങള്‍ക്കൊടുവില്‍ പഠാന് സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ചിത്രത്തിന് പുകഴ്ത്തി നടി കങ്കണ റണൗത്ത്.''വലിയ സിനിമ'' എന്നാണ് ചിത്രത്തിനെ കുറിച്ച് നടന് അനുപം ഖേര്‍ വിശേഷിപ്പിച്ചത്. ആരാധകരുടെ ഇടയിലും കിംങ് ഖാന് ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.
.
'' പഠാന് വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു, ഇതുപോലെയുളള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടു വരാനാണ് ഞങ്ങളാല്‍ കഴിയും വിധം ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു. വലിയ ബജറ്റില്‍ നിര്‍മ്മിച്ച വലിയ ചിത്രമാണ് പഠാനെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എമര്‍ജന്‍സിയാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായിയാണ് കങ്കണ എത്തുന്നത്.






