
വിജയ്യും തൃഷയും കല്യാണം കഴിക്കണമെന്ന് നടി രാഖി സാവന്ത്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് വിജയ്യും തൃഷയും വിവാഹിതരാകണമെന്നും അവരുടെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രാഖി സാവന്ത് വെളിപ്പെടുത്തിയത്.
''വിജയ്യും തൃഷയും കല്യാണം കഴിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ മെഹന്തിയില്‍ പങ്കെടുക്കാനെത്തും. തൃഷയെ തുടക്കകാലം മുതലേ എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടു പേരും അന്ന് ഇന്‍ഡസ്ട്രിയില്‍ കഷ്ടപ്പെടുകയായിരുന്നു. ആദ്യം അവള് ബോളിവുഡിലായിരുന്നു. പിന്നീട് സൗത്ത് ഇന്ഡസ്ട്രിയിലേക്ക് മാറി. അവളെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം'' രാഖി സാവന്ത് പറയുന്നു.
''വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഒരുപാടിഷ്ടമാണ്. നല്ല സ്വഭാവമാണ്. അദ്ദേഹത്തിനൊപ്പം ഒരു പാട്ട് ചെയ്യുകയെന്നത് എന്റെ സ്വപ്നമായിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. ഇപ്പോള്‍ തോന്നുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നാലോ എന്നാണ്'' എന്നാണ് രാഖി സാവന്ത് വിജയ് യെക്കുറിച്ച് പറയുന്നത്.
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് യുടെ ടിവികെ വലിയ വിജയമാണ് നേടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃഷ വിജയ് യുടെ വീട്ടിലെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമാണെങ്കിലും വിജയ്യോ തൃഷയോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.






