
കാസര്‍കോഡ്: കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മറ്റി പുറത്തിറക്കിയ റിപ്പബ്ലിക് ദിന ആശംസാകാര്‍ഡില്‍ സവർക്കറുടെ ചിത്രം നല്‍കിയത് വിവാദമാകുന്നു. ഗാന്ധി വധത്തിലെ ഗൂഡാലോചന കേസിൽ പ്രതിയായ സവർക്കർ ഉൾപ്പെട്ടത് കാസർകോഡ് ഡിസിസി തലവന്റെ പേജിലാണ്.
ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡില്‍ അംബേദ്ക്കറിനും സുഭാഷ്ചന്ദ്രബോസിനും ഭഗത്സിംഗിനും ചന്ദ്രശേഖര്‍ ആസാദുമെല്ലാം ഉള്‍പ്പെടുന്ന ചിത്രത്തിലാണ് ഗാന്ധിവധത്തിലെ ഗൂഡാലോചനയില്‍ പ്രതിയായ സവര്‍ക്കറും വന്നത്.
സംഭവം വിമര്‍ശനത്തിന് ഇടയായി മാറിയതോടെ ഡിസിസി തലവന്‍ നീക്കം ചെയ്തിട്ടുണ്ട്. ഡിസൈനിംഗില്‍ വന്ന അബദ്ധമാണെന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. അതേസമയം തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഡിസിസി അബദ്ധം സമ്മതിക്കുന്നത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയിൽ സ്ഥാപിച്ച ബോർഡിൽ സവർക്കറുടെ ചിത്രം ഉപയോഗിച്ചതിന് വന്‍ വിമര്‍ശനം നേടിയതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന ആശംസാ കാര്‍ഡിലും കുഴപ്പം പറ്റിയിരിക്കുന്നത്.






