
ശരീര സൗന്ദര്യ മത്സരങ്ങളിലൂടെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന മിടുക്കിയാണ് ആരതി കൃഷ്ണ. ബ്യൂട്ടി പേജന്റ് മത്സരങ്ങളെകുറിച്ചും വിജയികളെകുറിച്ചും നിരവധി കേള്‍ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ മിസ് കേരള ഫിറ്റനസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ആരതി. കഴിഞ്ഞ ദിവസം വൈറലായ ആരതിയുടെ പുതിയ വീഡിയോയാണ് ഫിറ്റ്നസ് ഫ്രീക്കുകളായ പലര്‍ക്കും പ്രചോദനമായിമാറുന്നത്.
ഒരു ഫിറ്റ്നസ് സെന്റര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ ആരതിയോട് കാണികള്‍ക്കു വേണ്ടി രണ്ട് വാക്ക് സംസാരിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അത്ര നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും അതിനു പകരം രണ്ട് പോസുകള്‍ കാണിക്കാെമന്നുമാണ് ആരതി മറുപടി പറഞ്ഞത്. പോസുകള്‍ നിറഞ്ഞ ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. നിരവധി ആളുകളാണ് മനോഹരമായ ഈ വീഡിയോയ്ക്ക് താഴെ ആരതിയെ പ്രശംസിച്ച് കമന്റുകള്‍ നല്‍കിയത്.






