
ഫിലിപ്പീന് : ഫിലിപ്പീന്‍സില്‍ ഉളളിവിലയില് വട്ടം കറങ്ങി ജനങ്ങള്‍. ഉളളിയുടെ വില കഴിഞ്ഞ മാസം കിലോയ്ക്ക് 700പെസോ(1048 രൂപ) ഉയര്‍ന്നു. മാംസത്തിന്റെ വിലയേക്കാള്‍ അധികമാണ് ഫിലിപ്പൈന്‍സില്‍ ഉളളിയുടെ വില. ഉളളി ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വിലവര്‍ധനവ്.
' ഞങ്ങള്‍ ഒരു ദിവസം മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെ ഉളളി വാങ്ങാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അര കിലോ ഉളളി മാത്രമാണ് വാങ്ങുന്നതെന്ന്''. സെന്‍ട്രല്‍ സെബു നഗരത്തില്‍ പിസ്സ റെസ്റ്റോറന്റ് നടത്തുന്ന റിസാല്‍ഡ മൗണ്‍സ് പറഞ്ഞു.
14 വര്‍ഷത്തിന് ശേഷം ഫിലിപ്പീന്‍സില്‍ ഭക്ഷണം മുതല്‍ ഇന്ധനം വരെയുളള എല്ലാത്തിനും പൊളളുന്ന വിലയാണ് .പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഭക്ഷ്യവിലക്കയറ്റത്തെ 'അടിയന്തര സാഹചര്യം' എന്നാണ് വിളിച്ചത്. ഈ മാസം ആദ്യം ഉളളി അടിയന്തരമായി ഇറക്കുമതി ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വിലയക്കറ്റത്തിന്റെ നടുവിലും 'ഇലോയിലോ സിറ്റിയിലെ ഒരു വിവാഹത്തിന് ഉളളികൊണ്ട് രൂപകല്‍പ്പന ചെയ്ത പൂച്ചെണ്ട് പിടിച്ചു വധു .'പൂക്കള്‍ക്ക് പകരം ഉളളി ഉപയോഗിക്കാമോ എന്ന് ഞാന്‍ എന്റെ് വരനോട് ചോദിച്ചു , കാരണം വിവാഹത്തിന് ശേഷം പൂക്കള്‍ വാടുകയും വലിച്ചെറിയുകയും ചെയ്യും' എന്തുകൊണ്ട് ഉളളിയായിക്കൂടാ? ഇത് കല്യാണത്തിനു ശേഷവും ഉപയോഗിക്കാമെന്ന് വിവാഹവധു മിസ് ബിയോറി.
ഫിലിപ്പീന് കൃഷിവകുപ്പ് ഓഗസ്റ്റില്‍ പ്രവചിച്ചിരുന്നു അടുത്ത മാസങ്ങളില്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം അനുഭവപ്പെടുമെന്ന്. ഫിലിപ്പീന്‍സില്‍ ശക്തമായ കൊടുങ്കാറ്റില്‍ വലിയ കൃഷിനാശത്തിനാണ് കാരണമായത്. വിലക്കറ്റം തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ തിരിച്ചടിയായിരിക്കുകയാണ് .വിലക്കയറ്റം തടയുന്നതിന് അതിവേഗം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റെ് ഫെര്‍ഡിനാന്‍സ് മാര്‍ക്കോസ് അറിയിച്ചു .






