
പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുകയാണ് ഷാരൂഖ് ഖാന് നായകനായ ‘പഠാന്’. വിവാദങ്ങള്‍ക്കിടയിലും ഈ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എസ്ആര്‍കെയുടെ ഒരു ചിത്രം പ്രേക്ഷകരെ തേടിയെത്തത്. ഇപ്പോഴിതാ രാജ്യത്തുടനീളം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന തന്റെ സൂപ്പർഹിറ്റ് ചിത്രത്തിനെ സ്വീകരിച്ചതിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ഷാരൂഖ് ഖാൻ.
നമ്മൾ നമ്മുടെ തിരിച്ചുവരവ് ഒരിക്കലും പ്ലാൻ ചെയ്യരുതെന്നും, എപ്പോഴും മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും, ഒരു 57 വയസുകാരന്റെ ഉപദേശമായിട്ട് എടുത്താല്‍ മതിയെന്നും ട്വിറ്ററിലൂടെയാണ് എസ് ആര് കെ കുറിച്ചു. ‘‘ഞാൻ ഒരിക്കലും പിന്നിലേക്കു നീന്താൻ വേണ്ടി ഒന്നും സംരക്ഷിച്ചിട്ടില്ല... ജീവിതം അങ്ങനെയാണ് എന്ന് ഞാൻ കരുതുന്നു....നിങ്ങൾ നിങ്ങളുടെ തിരിച്ചുവരവ് ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കരുത്... നിങ്ങൾ മുന്നോട്ട് പോകാനാണ് ഉദ്ദേശിച്ചത്. ഒരിക്കലും പിന്നോട്ട് പോകരുത്... എപ്പോഴും തുടങ്ങി വെച്ചത് പൂർത്തിയാക്കാൻ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാൽ മതി...’’ ഇങ്ങനെയാണ് എസ് ആര് കെ കുറിച്ചത്.
Gattaca movie “I never saved anything for the swim back” I think life is a bit like that….You aren’t meant to plan your return…U r meant to move forward. Don’t come back…try to finish what u started. Just a 57yr olds’ advice things.
— Shah Rukh Khan (@iamsrk) January 27, 2023
നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിന് കമന്റു ചെയ്യുന്നത്. ‘പ്രചോദനമാകുന്നതിന് നന്ദി, വീ ലവ് യൂ..’’ എന്നതടക്കമുള്ള കമന്റുകള്‍ നിറയുകയാണ്. ബോക്സ് ഓഫീസിൽ രണ്ടാം ദിവസം, ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയിൽ മൊത്തം ₹ 68 കോടി നേടി. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പങ്കുവെച്ച ഈ കണക്ക് ഹിന്ദി സിനിമകളിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ രണ്ട് ദിവസം കൊണ്ട് 4.5 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള രണ്ട് ദിവസത്തെ കളക്ഷൻ 200 കോടി രൂപയിലധികമാണ്. ദീപിക പദുകോണും ജോണ്‍ ഏബ്രഹാമുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. സല്മാന് ഖാനുമൊരുമിച്ചുള്ള ഷാരൂഖ് ഖാന്റെ സീനുകള്‍ ‘കരണ്‍ അര്ജുന്’ വീണ്ടും എന്ന ഹാഷ്ടാഗില് ആരാധകര്‍ കുറിക്കുന്നുണ്ട്.






