
ഹോളിവുഡ് ആക്ഷന്ഹീറോമാരില് ഒരാളായ സില്‍വര്‍സ്റ്റര്‍ സ്റ്റാലന് ഒരിക്കല്‍ തന്റെ ഒന്നാം നമ്പര്‍ വെപ്പാട്ടിയായി നില്‍ക്കാമോ എന്ന് ചോദിച്ചതായി ഹോളിവുഡ് സെക്സ്ബോംബ് എന്ന് വിശേഷിപ്പിക്കുന്ന പമേലാ ആന്ഡേഴ്സണ്. അതേസമയം താരത്തിന്റെ ആരോപണം തള്ളി റാംബോയും രംഗത്ത് വന്നിട്ടുണ്ട്. ലോകം മുഴുവന്‍ ആരാധകരുള്ള റാംബോയെക്കുറിച്ച് ഏറെ ആരാധകരുള്ളയാളും വിവാദ നായികയുമായ പമേലയുടെ വെളിപ്പെടുത്തല്‍ സ്വന്തം ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സിലെ 'പമേല എ ലവ് സ്റ്റോറി' എന്ന സീരീസിലാണ്.
തന്റെ ഒന്നാം നമ്പര്‍ കാമുകിയായി നില്ക്കാന് സ്റ്റാലന് കോണ്ടോയും പോര്ഷേയുമാണ് വാഗ്ദാനം ചെയ്തതെന്നും താരം പറയുന്നുണ്ട്. എന്നാല്‍ താന്‍ താരത്തിന്റെ വാഗ്ദാനം തള്ളിയെന്നും ഒന്നാം നമ്പറോ രണ്ടാം നമ്പറോ ആകാനില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ഹോളിവുഡില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഓഫറായിരിക്കും ഇതെന്നും താരം പറന്നെന്ന് പമേല പറയുന്നു.
ഒരു ടെലിവിഷന്‍ ഷോയില്‍ വെച്ച് ടിം അലനുമായി ഉണ്ടാക്കിയ വഴക്കിനെക്കുറിച്ചും താരം സീരീസില്‍ പറയുന്നുണ്ട്. 1991 ല്‍ 'ഹോം ഇംപ്രൂവ്മെന്റ്' എന്ന ടെലിവിഷന്‍ ഷോ ചെയ്യുമ്പോള്‍ അന്ന് താരത്തിന് 23 വയസ്സായിരുന്നു. ''സിനിമയുടെ സെറ്റിലെ തന്റെ ആദ്യ ദിവസമായിരുന്നു അത്. ഞാന്‍ എന്റെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി. ഇടനാഴിയില്‍ മേലങ്കിയണിഞ്ഞ് നില്‍ക്കുകയാണ് ടിം. പെട്ടെന്ന് തന്റെ മേലങ്കി മാറ്റി ടീം തന്റെ നേര്‍ക്ക് അത്എ തുറന്നുകാട്ടി. അടിവസ്ത്രം പോലും ഇല്ലാത്ത നിലയിലായിരുന്നു ടിം എന്നും തന്നെയും ഈ നിലയില്‍ കാണണമെന്ന് താരം പറഞ്ഞതായും പമേല കുറിച്ചു.
അതേസമയം പമേലയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സില്‍വെസ്റ്റര്‍ സ്റ്റാലനും ടീം അലനും രംഗത്ത് വന്നിട്ടുണ്ട്. അന്ന് അലന് 37 കാരനായിരുന്നു. ഇത്തരം ഒരുകാര്യം സംഭവിച്ചിട്ടില്ലെന്നും അങ്ങിനെയുള്ള കാര്യങ്ങളൊന്നും താന്‍ ഒരിക്കലും ചെയ്യുകയില്ലെന്നും അലന് പറഞ്ഞു. പമേലയുടെ ആരോപണങ്ങള്‍ സില്‍വെസ്റ്റര്‍ സ്റ്റാലണും തള്ളിയിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ താന്‍ ഒരിക്കലും നടത്തിയിട്ടില്ലെന്നും സ്റ്റാലന് പറഞ്ഞു.






