ന്യുഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സില്‍ രാവിലെ ചേര്‍ന്നു. സഭാഉപകക്ഷി നേതാവ് രാജ്നാഥ് സിംഗ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദി ജോഷി, സഭാ കക്ഷിനേതാവ് പിയുഷ് ഗോയല്‍, സഹമരന്തിമാരായ രാം മെഹ്വാള്‍, അര്‍ജുന, വി.മുരളീധരന് തുടങ്ങിയവര്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷത്തു നിന്നും ഡിഎംകെ നേതാവ് ടിആര്‍ ബാലു, ടിഎംസി നേതാക്കളായ സുദീപ് ബദ്ധ്യോപാദ്ധ്യായ, സുഖേന്ദു ശേഖര്‍ റായ്, ടിആര്‍എസ് നേതാവ് കെ.കേശവ് റാവു, നമ നാഗേശ്വര റാവു, വൈഎസ്ആര്‍ നേതാവ് വിജയസായ് റെഡ്ഡി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ആര്.ജെ.ഡിയില്‍ നിന്നും പ്രൊഫ. മനോജ് ഝാ, ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും രപിയങ്ക് ചതുര്‍വേദി, ജെഡിയുവില്‍ നിന്ന് നാഥ് താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ഇരുസഭകളിലെയൂം കോണ്‍ഗ്രസ് ്രപതിനിധികള്‍ ചര്‍ച്ചയ്ക്കെത്തിയില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ നേതൃത്വം ജമ്മു കശ്മീരിലായിരുന്നു.






