
ഒരു കയ്യില്‍ ബൈക്കിന്റെ ഹാന്റില്‍ മറു കയ്യില്‍ മുളകുപൊടി. വ്യത്യസ്ത മോഷണ രീതിയുമായി യുവാവ് പിടിയില്‍. ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്നെടുക്കുന്ന മോഷ്ടാവിനെ എളമക്കര പോലീസ് പിടികൂടി. കല്ലൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്.
ഇയാള്‍ക്കെതിരെ നേരത്തേയും ഇതേ പേരില്‍ കേസെടുത്തിട്ടുണ്ട്. പോണക്കര മാരിയമ്മന്‍ കോവിലിനടുത്തും, ഇടപ്പള്ളി ബൈപാസ് റോഡില്‍ വെച്ചും സമാന കുറ്റത്തിനു ഇയാളെ പോലീസ് പിടിച്ചിട്ടുണ്ട്. മുളകുപൊടിയുമായി വീണ്ടും മോഷണത്തിനു പോകുന്ന വഴിയാണ് ഇയാളെ പിടികൂടിയത്.






