
ആറു തവണ ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗിലെ സൂപ്പര്‍താരമായിരുന്ന മുന്‍കാല സൂപ്പര്‍താരം ഹള്‍ക്ക് ഹോഗന് അരയ്ക്ക് കീഴ്പ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റിംഗിലെ ഹോഗന്റെ സുഹൃത്തും സഹതാരവുമായിരുന്ന കര്‍ട്ട് ആംഗിളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അടുത്തിടെ ഞരമ്പുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷന് ശേഷം താരം ഇപ്പോള്‍ വടി ഉപയോഗിച്ചാണ് നടക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം ഹോഗനോ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 69കാരനായ ഹള്‍ക്ക് ഹോഗന് ശസ്ത്രക്രിയയില്‍ ഞരമ്പിന് പൊട്ടലുണ്ടായെന്നും ഇതേത്തുടര്‍ന്ന് താഴേയ്ക്കുള്ള ചലനങ്ങള്‍ അറിയാനാകുന്നില്ലെന്നും ആംഗിള്‍ പറയുന്നു. വേദനപോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മാസ്റ്റര്‍ പീസുകളായിരുന്ന ലെഗ് ഡ്രോപ്പ് അദ്ദേഹത്തിന് തന്നെ ബുദ്ധിമുട്ടായിയെന്നാണ് കുര്‍ട്ട് പറയുന്നത്.
റിംഗില്‍ 20 വര്‍ഷമായിട്ടുള്ള ഹള്‍ട്ട് ഹോഗന് ഇത്തരത്തിലുള്ള മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഡബ്ള്യൂ ഡബ്ള്യൂ ഇ റോയുടെ 30 ാം വാര്‍ഷികത്തില്‍ കഴിഞ്ഞയാഴ്ച ഗോഗന്‍ ഫിലാഡല്‍ഫിയയില്‍ ഹോഗന് എത്തിയിരുന്നതായും തങ്ങള്‍ ഒന്നര മണിക്കൂര്‍ സംസാരിച്ചിരുന്നതായും താരം പറഞ്ഞു.






