
ദുബൈയില്‍ നിന്നും നെടുമ്പാശേരിയിലേക്ക് പറന്നുയര്‍ന്ന സ്പൈസ് ജെറ്റിന്റെ ശുചിമുറിയിലിരുന്ന് സിഗററ്റ് വലിച്ച തൃശൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് (62) പോലീസ് കസ്റ്റഡിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പറന്നുയര്‍ന്ന വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പുക വരുന്നത് കണ്ട വിമാന അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോളാണ് പുക വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് . ഉടന്‍ തന്നെ അധികൃതര്‍ വിവരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. വിമാനം ലാന്റ് ചെയ്ത ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സിഗററ്റും കണ്ടെടുത്തു.
ഫ്ളൈറ്റിനകത്ത് പുക വലിക്കുന്നത് വലിയ അപകടം വിളിച്ചു വരുത്താന്‍ സാദ്ധ്യതയുണ്ട് . തീ പടരാന്‍ വരെ കാരണമാകാം. അതുകൊണ്ട് തന്നെ വലിയ കുറ്റമായി കണക്കാക്കുന്നു. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത് .






