സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിയ്ക്കാന്‍ 30 ദിവസത്തെ നോട്ടീസ് അനിവാര്യമാണോയെന്നു പരിശോധിയ്ക്കണമെന്നു ഹൈക്കോടതി. പുതിയ തലമുറയില്‍ പകുതിയിലേറെപ്പേരും വിദേശത്താണ്. അവരാകട്ടെ വിവാഹത്തിനായി നാട്ടില്‍ വരുന്നത് കുറച്ചു ദിവസത്തെ അവധിയിലാകും. എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിയ്ക്കാന്‍ നോട്ടീസ് നല്‍കുന്നതിന് മുന്‍പ് കക്ഷികളില്‍ ആരെങ്കിലും ഒരാള്‍ 30 ദിവസം വിവാഹ ഓഫീസറുടെ പരിധിയില്‍ താമസിച്ചിരിയ്ക്കണം, തുടര്‍ന്ന് ഇത് രജിസ്റ്റര്‍ ചെയ്യാന വീണ്ടും 30 ദിവസം കൂടി കാക്കണം.
കുറഞ്ഞ ദിവസത്തെ അവധിയില്‍ വിവാഹത്തിനായി നാട്ടില്‍ വരുന്നവര്‍ക്ക് ഈ കാലയളവ് തടസ്സമാണ്. ഇൗ കാര്യം വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി അരുണ്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്
വിദേശത്തു നിന്നും അവധിയ്ക്കെത്തിയ എറണാകുളം സ്വദേശികളായ വരനും, വധുവും 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവ് തേടി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
ഹര്‍ജിക്കാര്‍ 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവ് നല്കി ഇടക്കാല ഉത്തരവ് വേണമെന്നു ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സര്‍ക്കാരുകളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നില്ദേശിച്ചു. ഹര്‍ജി ഒരു മാസം കഴിഞ്ഞ് പരിഗണിയ്ക്കാനായി മാറ്റി.

Comments