
കൊച്ചി വൈപ്പിനില്‍ മത്തി ചാകര. വീശിയ വല തിരിച്ചു വള്ളത്തില്‍ കയറ്റാന്‍ സാധിയ്ക്കാത്ത വിധം മീനാണ് ലഭിച്ചത്. സംഭവമറിഞ്ഞു നാട്ടുകാര്‍ കൂടിയതോടെ മത്തി വില്പനയും തുടങ്ങി. തൂക്കി വില്പനയില് തുടങ്ങിയെങ്കിലും അവസാനം കിറ്റുകണക്കിനു വാരിക്കൊടുക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് വൈപ്പിനില്‍ ഇത്രയധികം മത്തി ലഭിയ്ക്കുന്നത്. വലയുടെ ഓരോ കണ്ണിയിലും മീന്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു. കിലോയ്ക്ക് 100 രൂപയില്‍ തുടങ്ങിയ കച്ചവടം പിന്നീട് രണ്ട് കിലോയ്ക്ക് നൂറ് എന്നായി.
രണ്ടഴ്ചയായി മത്തിയുടെ സാനിധ്യം ഉണ്ടായിരുന്നു എന്നാല്‍ കഴിഞ്ഞ ദിവസം മത്തിക്കൂട്ടങ്ങള്‍ തീരത്തോട് അടുക്കുകയായിരുന്നു. അതാണ് ചാകരയുണ്ടാകാന് കാരണം.






