
കാലം എത്ര മാറിയാലും ഇന്നും അഭിമാനത്തിന്റെ പേരില്‍ മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കള്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. കുടുംബത്തിന് അപമാനമുണ്ടാക്കി എന്ന പേരിലാണ് ഭുരിഭാഗം കൊലപാതകങ്ങളും അരങ്ങേറുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇറാഖില്‍ നടന്ന ഒരു ദുരഭിമാനക്കൊലയാണ് ഏറെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇറാക്കുകാരിയായ തൈബ അലലി എന്ന പെണ്‍കുട്ടിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. മകളെ മയക്കുമരുന്നു നല്കി കൊലപ്പെടുത്തിയതിന്റെ പേരില്‍ തൈബയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കുന്നവരാണ് ഇറാക്കുകാര്‍. ഇതിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ തൈബ പോസറ്റ് ചെയ്യുന്നതിനെ പിതാവ് നിരവധി തവണ വിലക്കിയിരുന്നു. പിതാവിന്റെ എതിര്‍പ്പിനും നിര്‍ബന്ധത്തിനും വഴങ്ങി പലപ്പോഴും തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അവള് നീക്കം ചെയ്യുമായിരുന്നു. ഇറാക്കിലെ ഇത്തരം ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തില്‍ നിന്നും രക്ഷതേടിയാണ് തൈബ സിറിയയിലേക്ക് കടന്നത്. സ്വാതന്ത്ര്യം തേടി തൈബ ഒടുവില്‍ സിറിയയില്‍ എത്തുകയും അവിടെ സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലും ആയിരുന്നു.
അതിനു ശേഷം 2023 ജനുവരിയില്‍ ആണ് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മത്സരിക്കുന്ന ഇറാക്ക് ടീമിന്റെ കളികാണാനായി അവള് നാട്ടിലേക്ക് തിരികെ എത്തുന്നത്. ഒരു സിറിയന്‍ പൗരനുമായി വിവാഹം ഉറപ്പിച്ച തൈബ തിരികെ നാട്ടിലെത്തിയ വിവരം അറിഞ്ഞ അവളുടെ യഥാര്‍ത്ഥ കുടുംബം അവളെ തട്ടികൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് അച്ഛന് അവള്‍ക്ക് മയക്കുമരുന്നു നല്‍കുകയും അല്‍ ഖായിദ ഗവര്‍ണേറ്റിലെ അവരുടെ കുടുംബത്തിലേക്ക് അവളെ കടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മയക്കു മരുന്ന് നല്കിയ ശേഷം മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് കുറ്റ സമ്മതം നടത്തുകയും ചെയ്തു. നാണക്കേട് ഒഴിവാക്കാനാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് അച്ഛന് പോലീസിനോട് സമ്മതിച്ചത്.






