തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച വിവാദത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് മകന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി തന്നെ മറുപടി പറഞ്ഞുകഴിഞ്ഞു. കൂടുതല്‍ പറയാനില്ല. അച്ഛന്റെ സഹോദരന് മറുപടി നല്കാന് ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, എകെ ആന്റണിയും എംഎം ഹസ്സനും ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി കണ്ടു. എന്നാല്‍ ചികിത്സയെ കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. സൗഹൃദ സന്ദര്‍ശനമെന്നും ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്നും ആന്റണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ബംഗലൂരുവിലേക്ക് പോകുന്നതിനാല്‍ കാണാന്‍ എത്തിയതാണെന്ന് ഹസന്. ചികിത്സയെ കുറിച്ച പറയേണ്ടത് േഡാക്ടര്‍മാരാണ്. ചികിത്സ വിവാദമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് സഹോദരന് അലക്സ് ചാണ്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മതിയായ ചികിത്സ ലഭിക്കുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് ആരോപണം ആവര്‍ത്തിച്ച് അലക്സ് ചാണ്ടി വീണ്ടും രംഗത്തെത്തിയത്.






