
മരിച്ചെന്നു കരുതി സംസ്കാര ചടങ്ങു നടത്തുന്നതിനിടെ ശ്വാസമെടുത്തു 89 കാരി. മരണം സ്ഥിരികരിച്ചു മൂന്നു മണിക്കൂറിനു ശേഷമാണ് വയോധിക ശ്വാസമെടുത്തത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നു പോലീസ് അന്വേഷിയ്ക്കും. ഇതിനു സമാനമായ സംഭവം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു.
ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്സണിലെ വാട്ടര്‍സ് എഡ്ജ് റീഹാബ് ആന്റ് നഴ്സിംഗ് സെന്ററില്‍ ശനിയാഴ്ച രാവിലെ 11.15 നാണ് വയോധിക മരണമടഞ്ഞത്. ആശുപത്രി അധിഃകൃതര് ഇവരുടെ മരണം സ്ഥിതീകരിച്ച ശേഷം ഇവരുടെ മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ മില്ലര്‍ പ്ലേസിലെ ഒബി ഡേവിസ് ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നു നടത്തിയ സംസ്കാര ശുശ്രൂഷകള്‍ക്കിടയില്‍ വെച്ചാണ് ഇവര്‍ ശ്വാസമെടുക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നിലവിലെ ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാത്രമല്ല സ്ത്രീയുടെ പേരും പുറത്തു പറഞ്ഞിട്ടില്ല.
ആരോഗ്യ വകുപ്പും, പോലീസും ചേര്‍ന്നാണ് സംഭവത്തെ കുറിച്ചു അന്വേഷിയ്ക്കുന്നത്. ജനുവരി 3-നു അയോവയിലെ കെയര്‍ ഹോമില്‍ സമാനമായൊരു സംഭവം നടന്നിരുന്നു. കെയള് ഹോം അന്തേവാസിയായ 66 വയസ്സുകാരി മരണപ്പെട്ടെന്ന വാര്‍ത്ത അധികൃതര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ സംസ്കാര ചടങ്ങ് നടക്കുന്നതിന്റെ ഇടയില്‍ ഈ സ്ത്രീ ശ്വാസം എടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ മരണപ്പെടുകയായിരുന്നു.






